HOME
DETAILS

മാധ്യമങ്ങൾക്ക് എതിരായ ദിലീപിന്റെ ഹരജി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡി.ജി.പിക്ക് ഹൈക്കോടതി നിർദേശം

  
backup
January 19 2022 | 05:01 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b5%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%a6%e0%b4%bf


സ്വന്തം ലേഖകൻ
കൊച്ചി
നടിയെ അക്രമിച്ച കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച രഹസ്യവിചാരണ മാർഗ നിർദേശങ്ങൾ മാധ്യമങ്ങൾ ലംഘിച്ചോ എന്നു പരിശോധിക്കാൻ സംസ്ഥാന പൊലിസ് മേധാവിയോടു ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരേ നടൻ ദിലീപ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടൽ. ദിലീപിന്റെ ആരോപണത്തെ കുറിച്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ദിലീപിന്റെ ആരോപണം ശരിയാണെങ്കിൽ ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. റിപ്പോർട്ടർ ചാനൽ മേധാവിയോടും കേസിൽ ഹാജരാകാൻ നിർദേശിച്ചു നോട്ടിസ് നൽകി.
ദിലീപ് നൽകിയ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ടു പരാതിയുണ്ടെങ്കിൽ കേസ് പരിഗണിക്കുന്ന വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്നും പ്രോസിക്യുഷൻ കോടതിയിൽ അറിയിച്ചു. ഈ ആവശ്യമുന്നയിച്ചു ഹൈക്കോടതിയെ സമീപിക്കാൻ ദിലീപിന് അവകാശമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.
കേസിൽ രഹസ്യവിചാരണയാണ് നടക്കുന്നതെന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തേക്കു വരുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹരജിക്കാരൻ നിസാരകാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നും ഹരജി തള്ളണമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ പോലും ഇല്ല എന്നും കേസിന്റെ വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നുവെന്നും ഇത് വിലക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
മാധ്യമവിചാരണയ്ക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വിചാരണക്കോടതി 2018 ജനുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകിയിരുന്നു. വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് 2020 മാർച്ച് 19ന് ഉത്തരവും നൽകി. ഇതു ലംഘിച്ച് മാധ്യമങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരേ നടപടി വേണമെന്നുമാണ് ദിലീപിന്റെ ഹരജിയിലെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago