അര്‍ഹതയില്ലാത്ത പട്ടയം ഏതാണെങ്കിലും റദ്ദാക്കണം: മുന്‍ മന്ത്രി കെ.ഇ ഇസ്മയില്‍
തിരുവനന്തപുരം: അനധികൃത പട്ടയങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കേണ്ടതാണെന്നും അര്‍ഹതയില്ലാത്ത പട്ടയം ഏതാണെങ്കിലും അത് റദ്ദാക്കണമെന്നും ഇസ്മയില്‍ പറഞ്ഞു.
രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിക്കുകയായികരുരുന്നു അദ്ദേഹം. രവീന്ദ്രന്‍ പട്ടയം അനുവദിക്കുന്ന കാലത്ത് ഇസ്മയിലായിരുന്നു സംസ്ഥാന റവന്യൂമന്ത്രി. വി.എസിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലും പരിസരപ്രദേശങ്ങളിലും വര്‍ഷങ്ങളായി കുടില്‍ക്കെട്ടി താമസിക്കുന്ന തികച്ചും അര്‍ഹരായവര്‍ക്കാണ് അന്ന് പട്ടയം കൊടുത്തത്. അതില്‍ കുറച്ച് കൂടുതല്‍ സ്ഥലമുണ്ടെന്ന് പറയുന്ന ഒരു പട്ടയം ഒന്ന് സിപിഎം ഓഫീസിന്റേതാണ്.
വെറെ നിവര്‍ത്തിയില്ലാതെ വ്യക്തികള്‍ കൈവശപ്പെടുത്തി താമസിക്കുന്ന സ്ഥലങ്ങള്‍ക്കാണ് സാധാരണഗതിയില്‍ പട്ടയം കൊടുക്കേണ്ടത്. എന്നാല്‍ സിപിഎം ഓഫീസും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കെ.ഇ. ഇസ്മയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."