അറിയണം കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍
മുതിര്‍ന്നവരെപ്പോലെ ലക്ഷണങ്ങളിലൂടെ കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ കുട്ടികളെ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കണം. ചെറിയ മാറ്റങ്ങളോ അസ്വസ്ഥതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവഗണിക്കരുത്. സ്വയം ചികിത്സ ചെയ്യാതെ എത്രയും വേഗം ഡോക്ടറുടെ അടുത്തെത്തിക്കാന്‍ ശ്രമിക്കണം.കുട്ടി പെട്ടെന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവ്, വയറുവേദന എന്നിങ്ങനെ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
1. വിശപ്പില്ലായ്മ
കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന പ്രശ്‌നമാണ് വിശപ്പില്ലായ്മ. എന്നാല്‍ കുട്ടിക്ക് ആവശ്യത്തിന് വളര്‍ച്ച, തൂക്കം, ഉത്സാഹം ഇവ ഉണ്ടെങ്കില്‍ വിശപ്പില്ലായ്മ ഗൗരവമായി എടുക്കേണ്ടതില്ല.
വിളര്‍ച്ച, രക്തക്കുറവ്, വിരശല്യം എന്നിവയുടെ ഭാഗമായും വിശപ്പില്ലായ്മ ഉണ്ടാക്കാം. 5 വയസ്സിനു മുകളിലുള്ള കുട്ടികളില്‍ പരീക്ഷ, പഠനം ഇവയുടെ ഉത്ക്കണ്ഠ പ്രകടമാകുന്നത് വിശപ്പില്ലായ്മയുടെ രൂപത്തിലാകാം.
പെട്ടെന്നുള്ള വിശപ്പില്ലായ്മ അപൂര്‍വമായി ഹൃദയരോഗങ്ങള്‍, ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയ മാരക രോഗങ്ങളുടെ ലക്ഷണമാകാറുണ്ട്.
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയെന്നത് ഒരു കലയാണ്. ആഹാരം കഴിക്കാന്‍ വിമുഖതയുള്ള കുട്ടിക്ക് ആസ്വാദ്യകരമായ രീതിയില്‍ ഭക്ഷണം നല്‍കുകയാണെങ്കില്‍ അത് ആഹാരം കഴിക്കാനുള്ള ഉത്സാഹം ഉണ്ടാക്കാം. കഥ പറഞ്ഞോ സമപ്രായക്കാരായ കുട്ടികളോടൊപ്പമോ ഒക്കെ ഭക്ഷണം കഴിക്കുന്നത് അവര്‍ക്ക് താല്‍പര്യമായിരിക്കും. കുട്ടി ആരോഗ്യത്തോടും പ്രസരിപ്പോടെയും വളരുമ്പോള്‍ അവന്റെ ഭക്ഷണക്രമത്തെ കുറിച്ച് അമ്മമാര്‍ വ്യാകുലപ്പെടേണ്ട കാര്യമില്ല.രോഗങ്ങളാണ് വിശപ്പില്ലായ്മക്ക് കാരണമെങ്കില്‍ ശരിയായ ചികിത്സ നല്‍കുന്നതിലൂടെ ഇത് പരിഹരിക്കാം.
2. നിര്‍ത്താതെയുള്ള കരച്ചില്‍
നവജാത ശിശുക്കളിലും രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളിലുമാണ് നിര്‍ത്താതെയുള്ള കരച്ചില്‍ കൂടുതലായും കണ്ടുവരുന്നത്. ചിലപ്പോള്‍ മണിക്കൂറുകളോളം കരഞ്ഞെന്നു വരാം. ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമാണ് കരച്ചില്‍. കരച്ചിലിന്റെ കാരണം കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.വിശപ്പും രോഗങ്ങളുമെല്ലാം കരച്ചിലിനു പിന്നില്‍ ഉണ്ടായിരിക്കാം.
പ്രത്യേകിച്ച് കാരണമില്ലാതെ കുട്ടി നിര്‍ത്താതെ കരയുന്ന അവസ്ഥ ഗ്യാസ്ട്രിക് കോളി മൂലമാകാം. ഇത് ആറുമാസം വരെയുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. പാല്‍ കൊടുത്ത ശേഷം കുട്ടിയെ തോളില്‍ കിടത്തി തട്ടി ഏമ്പക്കം വിടുന്നത് ഈ പ്രശ്‌നത്തിന്റെ ഗൗരവം കുറയ്ക്കാം.
അമ്മമാര്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും കുട്ടികളില്‍ പ്രത്യാഘാതം സൃഷ്ടിക്കാം.
6 മാസം മുതല്‍ 2 വയസ്സ് വരെയുള്ള കുട്ടികള്‍ നിര്‍ത്താതെ കരയുകയും ഇടയ്ക്ക് ഉന്മേഷവാന്‍ മാരാകുകയും ചെയ്യുന്നത് കൂടുതല്‍ പിണഞ്ഞു പോകുന്ന അവസ്ഥയിലാണ്.
കുടല്‍ ശരിയായ രീതിയിലാകുമ്പോള്‍ കുട്ടിക്ക് ആശ്വാസം ലഭിക്കുന്നു. ആ സമയത്ത് ഉന്മേഷവാനാകുന്നു.
വയറുവേദന, ഛര്‍ദി, മലത്തില്‍ രക്തം കാണുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.
മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങളുടെ ഭാഗമായും കുട്ടി നിര്‍ത്താതെ കരയാം. കുട്ടിക്ക് അസുഖമുള്ളതായി സംശയിക്കുകയോ എത്ര ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നിര്‍ത്താതിരിക്കുകയോ ചെയ്താല്‍ ഡോക്ടറെ കാണിക്കണം.
3. തുടര്‍ച്ചയായുള്ള ക്ഷീണം
കുട്ടികളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണിത്. വിശപ്പില്ലായ്മ, വിളര്‍ച്ച, ഉറക്കക്കുറവ് എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്.
സ്‌കൂളില്‍ പോകുന്ന കുട്ടികളില്‍ യാത്രയും ഉറക്കമിളച്ചുള്ള പഠനവുമെല്ലാം ക്ഷീണത്തിനു കാരണമാവാം.
വിളര്‍ച്ചയ്ക്കു കാരണം കുട്ടികള്‍ക്ക് വേണ്ട അത്യാവശ്യ ഘടകമായ പോഷകങ്ങളുടെ അഭാവമാണ്.
4. ഇടവിട്ടുള്ള പനി
വൈറല്‍ പനിയാണ് കുട്ടികളെ കൂടുതലും ബാധിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് മുഖ്യകാരണമായി കണ്ടുവരുന്നത്. അഞ്ചു ദിവസത്തില്‍ കൂടുതല്‍ പനി നില്‍ക്കുകയോ വര്‍ഷത്തില്‍ ആറ് തവണയില്‍ കൂടുതല്‍ പനി ഉണ്ടാവുകയോ ചെയ്താല്‍ പരിശോധന ആവശ്യമാണ്.
പനി ചെറിയ അളവില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നിന്നാലും പരിശോധന ആവശ്യമാണ്.ഇത് ക്ഷയം പോലുള്ള രോഗങ്ങളുടെ ലക്ഷണമാകാം.
സാധാരണ പനിക്ക് വീട്ടിലിരുന്നുള്ള ചികിത്സകള്‍ മതി. ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക.
പനി വരുമ്പോള്‍ അപസ്മാര സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി മരുന്നുകള്‍ ആരംഭത്തില്‍ തന്നെ നല്‍കണം.
പോഷകാഹാരക്കുറവും ഇടയ്ക്കിടെയുള്ള പനിക്കു കാരണമാകാം.
5. ജലദോഷം
വൈറസാണ് ജലദോഷത്തിനു കാരണം.ഇത് മൂലം കുട്ടികളില്‍ പ്രതിരോധശേഷി കുറയുന്നു. മൂക്കൊലിപ്പ്, മൂക്കടപ്പ്, എന്നിവയാണ് ലക്ഷണങ്ങള്‍.മൂക്കിലും തൊണ്ടയിലും ശ്വാസനാളത്തിലുമുള്ള അസ്വസ്ഥതകള്‍ മാറാന്‍ ആവി പിടിക്കുന്നതും സഹായിക്കും. എന്നാല്‍ കുട്ടികള്‍ ആവി പിടിക്കുമ്പോള്‍ ചൂടുവെള്ളം ശരീരത്തില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വിശ്രമം, ധാരാളം വെള്ളം കുടിക്കുക എന്നിങ്ങനെ ആശുപത്രിയില്‍ പോകാതെ തന്നെ ജലദോഷം പ്രതിരോധിക്കാവുന്നതാണ്. ജലദോഷത്തിലുടെയും മറ്റും ശരീരത്തുനിന്നു നഷ്ടപ്പെടുന്ന ജലം തിരികെ ലഭിക്കാനാണ് ധാരാളം വെള്ളം കുടിക്കണം എന്ന് പറയുന്നത്.
മുക്കടപ്പിന് മൂക്കില്‍ തുള്ളിമരുന്ന് ഒഴിക്കുക.
നവജാത ശിശുക്കളിലെ അസ്വസ്ഥതകള്‍ മാറാന്‍ ഡോക്ടറെ കാണിക്കണം.പനിയില്ലെങ്കില്‍ ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കാവുന്നതാണ്.
6. ഉറക്കത്തില്‍ ഞെട്ടി ഉണരുക
കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടി ഉണരുക എന്നത് ഒരു രോഗമല്ല. ഇത് സ്വാഭാവികമാണ്. ദു:സ്വപ്നങ്ങള്‍ മാനസികസമ്മര്‍ദ്ദം എന്നിവയെല്ലാം ഇതിനു കാരണമാകാം. ഉദാഹരണമായി മരണ വീട്ടില്‍ പോകുന്ന കുട്ടിക്ക് ചിലപ്പോള്‍ ഭയവും
ആകുലതയും ഉണ്ടാകാം. ഇത് ദുഃസ്വപ്നത്തിന്റെ രൂപത്തില്‍ പ്രകടമാകാം. കുട്ടിയുടെ മനസിനു ഭയം തട്ടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
7. ഉറക്കക്കുറവ്
കുട്ടികളുടെ ഉറക്ക രീതി ഓരോ പ്രായത്തിലും വ്യത്യസ്തമാണ്. ആദ്യത്തെ ഒരാഴ്ച കുട്ടി 2022 മണിക്കൂര്‍വരെ ഉറങ്ങുന്നു. അതിനുശേഷം ഉറക്കം 1618 മണിക്കൂറാകുന്നു. ഒരു വയസ്സാകുന്നതോടെ 1213 മണിക്കൂറായും 510 വയസ്സാകുന്നതോടെ 10 മണിക്കൂറായും ഉറക്കം കുറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. അല്ലെങ്കില്‍ ക്ഷീണം, ദേഷ്യം ഈ പ്രശ്‌നങ്ങളെല്ലാം അനുഭവപ്പെടാം.
മാനസിക പിരിമുറുക്കം, രോഗങ്ങള്‍, പരീക്ഷാപ്പേടി, ഉറങ്ങുന്ന സാഹചര്യത്തില്‍ വരുന്ന മാറ്റങ്ങള്‍ ഇവയാണ് ഉറക്കക്കുറവിനുള്ള പ്രധാന കാരണങ്ങള്‍.
നവജാതശിശുക്കളില്‍ വിശപ്പ് കൂടുതല്‍ ചൂടോ തണുപ്പോ അനുഭവപ്പെടുക, വേദനകള്‍ എന്നിവയെല്ലാം ഉറക്കം കുറയ്ക്കാം.
മുതിര്‍ന്ന കുട്ടികള്‍ ടിവി, ഇന്റര്‍നെറ്റ് എന്നിവയുടെ മുന്‍പില്‍ അധിക സമയം ചെലവഴിക്കുമ്പോള്‍ ഉറങ്ങാന്‍ വൈകാം. ഇത് ഉറക്കം കുറയ്ക്കാന്‍ കാരണമാകാം. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഉറക്കക്കുറവ് പരിഹരിക്കാം.
ശ്വാസ കുഴലിലെ തടസ്സങ്ങള്‍ മൂലം രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതെ വരാം. ഉറക്കത്തിനിടയില്‍ ശ്വസനപ്രക്രിയ താല്‍ക്കാലികമായി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യുന്നു.ഇവരില്‍ പകലുറക്കം കൂടുതലായിരിക്കും. ശ്വാസനാളിയിലെ തകരാറുകള്‍ ശരിയാക്കുന്നതിലൂടെ ഇത് ഒഴിവാക്കാം.3 5 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഇത് സാധാരണയായി കാണുന്നത്.
8. വയറുവേദന
കോളിക് മുതല്‍ അപ്പന്‍ഡിസൈറ്റിസ് വരെയുള്ള രോഗങ്ങളുടെ ഭാഗമായി വയറു വേദന അനുഭവപ്പെടാം. പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദന സാധാരണമാണ്. വയറു വേദനയോടൊപ്പം ഛര്‍ദി, വയറിളക്കം, മലത്തോടൊപ്പം രക്തം എന്നിവ കണ്ടാല്‍ നിസ്സാരമായി തള്ളിക്കളയരുത്. ഡോക്ടറെ കണ്ട് യഥാര്‍ഥ കാരണം മനസ്സിലാക്കി ചികിത്സിക്കണം.
മടിയുടെ ഭാഗമായും കുട്ടികള്‍ വയറുവേദന പ്രകടിപ്പിക്കാം. കുട്ടിയെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടാണ് വേദന കൂടുതല്‍. എന്നാല്‍ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ഇത് മനസ്സിലാക്കാന്‍ കഴിയും.
ഉറക്കത്തിനിടയ്ക്ക് വേദന പറയുക, മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരിക്കുമ്പോഴും വേദനയുടെ ലക്ഷണങ്ങള്‍ കാണിക്കുക ഇവയെല്ലാം ഗൗരവമായി എടുക്കണം.
ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന ചേരുവകളും അലര്‍ജിക്കും വയറുവേദനയും കാരണമാകാം.
മലബന്ധമാണ് മറ്റൊരു കാരണം. സാധാരണയായി ആവശ്യത്തിന് ഭക്ഷണപാനീയങ്ങള്‍ കഴിക്കാത്ത കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം.
വിരശല്യവും വയറുവേദനയ്ക്ക് കാരണമാവാം. മണ്ണ് വാരി കളിക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നത്. ഒരു വര്‍ഷത്തിനു ശേഷം ആറുമാസത്തില്‍ ഒരിക്കലോ വര്‍ഷത്തില്‍ ഒരിക്കലോ വിരശല്യത്തിന് മരുന്നു കൊടുക്കുക.
9. വിളര്‍ച്ച (അനീമിയ)
ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ.ഉത്സാഹക്കുറവ്, ക്ഷീണം, ഉറക്കം തൂങ്ങുക, വിശപ്പില്ലായ്മ, ത്വക്ക് വിളറിയിരിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍.വിളര്‍ച്ച പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്.
കുട്ടികളില്‍ ആവശ്യം വേണ്ട ഘടകമാണ് ഇരുമ്പ്.ഇതിന്റെ അളവ് കുറയുന്നതും വിളര്‍ച്ചയ്ക്ക് കാരണമാകാം.ഇരുമ്പ്, ബി12, ബി 6, ഫോളിക് ആസിഡ് എന്നിവയെല്ലാം രക്തത്തില്‍ ആവശ്യം വേണ്ട ഘടകങ്ങളാണ്.
തയാറാക്കിയത്;
ഷാക്കിര്‍ തോട്ടിക്കല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."