HOME
DETAILS
MAL
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ
backup
January 20 2022 | 08:01 AM
മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ചു. തമിഴ്നാട് സ്വദേശി കോഴിക്കോട് പൂനൂര്‍ ഫാത്തിമ എസ്റ്റേറ്റില്‍ താമസിക്കുന്ന പത്മനാഭനാണ് (51) മരിച്ചത്. ബൈക്കപകടത്തില്‍ പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഓര്‍ത്തോ വാര്‍ഡിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടു മണിയോടെ ശുചിമുറിയിലേക്ക് പോയ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് മൃതദേഹം കണ്ടത്. ട്യൂബ് ലൈറ്റ് സ്ഥാപിച്ച ഇരമ്പുകമ്പിയില്‍ ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സുരക്ഷാ ജീവനക്കാര്‍ വിവരമറീയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
രാത്രി 12ന് ജീവനക്കാർ വാർഡിൽ എത്തിയപ്പോൾ പത്മനാഭൻ ഉറങ്ങുകയായിരുന്നെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രൻ്റ് ഡോ.ഷീന ലാൽ പറഞ്ഞു. കഴിഞ്ഞ 10-ന് എടവണ്ണ ഒതായി കുരിക്കലമ്പാടുവെച്ചാണ് പത്മനാഭനെ ബൈക്കിടിച്ചത്. ഇടതുകാലിന് സാരമായി പരിക്കേറ്റതിനാല്‍ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ചൊവ്വാഴ്ച കാലിന് ശസ്ത്രക്രിയ നടത്തി. ബന്ധുക്കളാരും എത്താത്തതിനാല്‍ ബൈക്കോടിച്ച സാലിഹ് എന്നുപേരുള്ളയാളാണ് കൂടെയുണ്ടായിരുന്നത്. പകൽ സമയങ്ങളിൽ കൂട്ടിരുന്നതും ഭക്ഷണം എത്തിച്ച് നൽകിയിരുന്നതും സ്വാലിഹ് തന്നെ ആയിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രിയില്‍ ഇയാള്‍ വീട്ടിലേക്കുപോയ സമയത്താണ് സംഭവം. പത്മനാഭന്‍ നാലുവര്‍ഷത്തോളമായി ഒറ്റക്ക് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ബന്ധുക്കളെ കുറിച്ച് അറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."