HOME
DETAILS
MAL
കിഫ്ബി ബാധ്യത, മസാലബോണ്ട് ഭരണഘടനാവിരുദ്ധം; സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍
backup
January 18 2021 | 07:01 AM
തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍. മസാലബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ കേരളം മറികടന്നെന്ന ഗുരുതര ആരോപണവും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്. വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. അതുകൊണ്ട് തന്നെ കേരളം നടത്തിയത് ഭരണഘടന വ്യവസ്ഥകളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."