HOME
DETAILS

അരുണാചല്‍ പ്രദേശില്‍ ചൈനീസ് കുടിയേറ്റത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്

  
backup
January 18 2021 | 11:01 AM

china-has-built-village-in-arunachal-show-satellite-images

്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈന അനധികൃത കുടിയേറ്റങ്ങള്‍ നിര്‍മിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങല്‍ പുറത്ത്. 101 വീടുകള്‍ അടങ്ങുന്ന ഗ്രാമത്തിന്റെ ദൃശ്യങ്ങള്‍ എന്‍.ഡി.ടി.വി പുറത്തുവിട്ടു. 2020 നവംബര്‍ ഒന്നിന് പതിഞ്ഞ ദൃശ്യം നിരവധി വിദഗ്ധര്‍ പരിശോധന നടത്തിയതായും അതില്‍ നിര്‍മാണം സ്ഥിരികരിച്ചതായും അധികൃതര്‍ അറിയിച്ചു.

അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ നിന്ന് 4.5 കി.മി ഉള്ളിലേക്ക് മാറിയാണ് ചൈനീസ് നിര്‍മിത വീടുകള്‍ കാണപ്പെടുന്നത്. അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്നതിനിടെ ഇന്ത്യക്ക് മറ്റൊരു തലവേദനയാവുന്നതാണ് പുതിയ നിര്‍മാണം. അപ്പര്‍ സുബന്‍സിരി ജില്ലയില്‍ സാരി ചു നദിയുടെ തീരത്താണ് ചൈനീസ് നിര്‍മിത ഗ്രാമം. ഇതേ മേഖലയില്‍ നിന്ന് 2019 ഓഗസതില്‍ ചിത്രീകരിച്ച ദൃശ്യത്തില്‍ നിര്‍മാണ കേന്ദ്രങ്ങളൊന്നും തന്നെ കണ്ടത്താന്‍ കഴിയില്ല. ഇതിനു ശേഷമാണ് ചൈന ഇവിടെ നിര്‍മാണം ആരംഭിച്ചതെന്നാണ് വിലയിരുത്തല്‍.


ഈ പ്രദേശത്തിന്റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ദീര്‍ഘ കാലം തര്‍ക്കം നിനില്‍ക്കുകയം സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യയുംചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ഹിമാലന്‍ മേഖലയിലാണ് അധനധികൃത നിര്‍മാണം. ലഡാക്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നടന്ന മേഖലയില്‍ നിന്നു ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണ് പുതിയ നിര്‍മാണങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ജൂണില്‍ ലഡാക്കില്‍ നട
ന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago