HOME
DETAILS

ചേർത്തുപിടിക്കാം ഇൗ വിളക്കുമാടം

  
backup
January 20 2022 | 19:01 PM

65365613-0


മുസ്‌ലിം കേരളത്തിന്റെ മതവിദ്യാഭ്യാസ നവോത്ഥാന ചരിത്രത്തിലെ അഭിമാനകരവും നിർണായകവുമായ ചരിത്രമാണ് ജാമിഅ നൂരിയ്യ അറബിയ്യയുടേത്. ജാമിഅക്ക് മുമ്പും ശേഷവുമെന്ന് പിൽക്കാല ചരിത്രം രേഖപ്പെടുത്താൻ തക്കവിധം കേരളത്തിന്റെ മതപഠനരംഗത്ത് വിഴിത്തിരിവേകി ദിശ നിർണയിച്ച വിദ്യാഭ്യാസപ്രസ്ഥാനമാണ് ജാമിഅ. കേവലം സ്ഥാപന സമുച്ചയങ്ങളല്ല അതിന്റെ ആത്മാവ്. അതൊരു ആശയമാണ്, തഖ്‌വയിൽ അസ്തിവാരമിട്ട ജീവിതങ്ങളുടെ അടയാളമുദ്രകളാണത്. പകരത്തിനു പകരം വന്നതല്ല ജാമിഅ. ഇല്ലായ്മകളുടെ കാലത്ത് അക്ഷരജ്ഞാനത്തിന്റെ അനിവാര്യതക്കു മുന്നിൽ പച്ചപ്പരവതാനിയൊരുക്കി നിസ്വാർഥരായപൂർവികരുടെ കരങ്ങളാൽ ഉദയം ചെയ്ത കേരളത്തിലെ മതകലാലയങ്ങളുടെ മാതാവാണ് ഇൗ സ്ഥാപനം.
ഉലമാ-ഉമറാ കൂട്ടുകെട്ടിന്റെ പ്രായോഗിക വിജയം വിളിച്ചോതുന്ന മാതൃക കൂടിയാണ് ജാമിഅ. ഇതിനോളം ജനകീയതയും സ്വീകാര്യതയും ലഭിച്ച, ഇത്രമേൽ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ മറ്റൊരു സ്ഥാപനവും കേരളത്തിലില്ല. മതവിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ കൃത്യമായ ദിശാബോധവും സംവേദനക്ഷമതയുമുള്ള ഒരു വിദ്വൽസമൂഹത്തെ രൂപപ്പെടുത്തിയതിൽ ജാമിഅ നൂരിയ്യ അറബിയ്യയുടെ പങ്ക് നിസ്തുലമാണ്. ജാമിഅ പകർന്ന ഇന്ധനമാണ് കേരളത്തിലെ മറ്റു പ്രമുഖ വൈജ്ഞാനിക സംരംഭങ്ങൾക്ക് വെള്ളവും വെളിച്ചവുമേകിയത്. ഓത്തുപള്ളികളിൽ തുടങ്ങി മദ്റസകളും അറബിക് കോളജുകളും കടന്ന് ദേശാന്തര പ്രശസ്തമായ യൂനിവേഴ്‌സിറ്റികൾ വരെ എത്തിനിൽക്കുന്ന ക്രമാനുഗത വളർച്ച നേടിയ നമ്മുടെ വൈജ്ഞാനിക പാരമ്പര്യത്തിലെ ആധികാരിക വിദ്യാപീഠമായി ജ്വലിച്ചുനിൽക്കുകയാണ് ജാമിഅ. ബിരുദം നൽകപ്പെടുന്ന ഉപരിപഠന കലാലയം എന്നതിലുപരി അനേകം സ്ഥാപനങ്ങൾ നിയന്ത്രിച്ചു നടത്തുന്ന ഒരു സർവകലാശാലയായി അത് പരിണമിച്ചിരിക്കുന്നു.


ഉപരിപഠനമോഹവും അതിനുവേണ്ടിയുള്ള യാത്രകളും പണ്ടുമുതലേ കേരളീയ പണ്ഡിതരുടെ ശീലമായിരുന്നു.തങ്ങൾക്ക് ലഭ്യമായ വൈജ്ഞാനിക സ്രോതസുകളെ മാത്രം ആശ്രയിച്ച് മതവിജ്ഞാനം നേടി തൃപ്തിപ്പെടുന്ന രീതിയല്ല കേരളത്തിലെ ഉലമാക്കൾ പണ്ടുമുതലേ സ്വീകരിച്ചുവന്നിരുന്നത്. പ്രാഥമികതലം മുതൽ ഉന്നതതലം വരെ മതവിജ്ഞാന മേഖലയുടെ വിവിധ സ്രോതസുകളെയും സാധ്യതകളെയും കണ്ടെത്തി വിജയകരമായി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അവരുടെ ശീലം. ഉപരിപഠനത്തിന്റെ വിപുലമായ ഇടങ്ങളിൽ അറിവന്വേഷണം നടത്തിയ പണ്ഡിതരുടെ നീണ്ടനിരതന്നെ കേരളത്തിലെ മുസ്‌ലിം പണ്ഡിത നേതൃത്വത്തിന്റെ ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. കേവലം വിവരശേഖരണം മാത്രമായിരുന്നില്ല അവർ ലക്ഷ്യമിട്ടിരുന്നത്. വ്യത്യസ്തമായ പരിസരങ്ങളിൽനിന്ന് ഏറ്റവും ആധികാരികമായ സ്രോതസുകളെ കണ്ടെത്തി തങ്ങളുടെ വൈജ്ഞാനിക അടിത്തറ ഭദ്രമാക്കുന്നതോടൊപ്പം വരുംതലമുറക്ക് കലർപ്പില്ലാത്ത ശോഭനമായൊരു വൈജ്ഞാനിക പാരമ്പര്യം അവശേഷിപ്പിക്കണമെന്ന നിർബന്ധബുദ്ധിയും അവർക്കുണ്ടായിരുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വൈജ്ഞാനിക വഴികളെ കാലതാമസം കൂടാതെ പരിചയപ്പെടാനും അവ കേരളത്തിന്റെ വൈജ്ഞാനിക പരിസരത്ത് നടപ്പിൽവരുത്താനും അവർ ശ്രമിച്ചിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇസ്‌ലാമിക ലോകത്തിന്റെ വൈജ്ഞാനിക വളർച്ചക്കൊപ്പം സഞ്ചരിക്കാൻ നമ്മുടെ പണ്ഡിതർക്ക് സാധ്യമായതും ഈ നിതാന്ത ജാഗ്രത കൊണ്ടായിരുന്നു.


1866ൽ ദയൂബന്ദ് ദാറുൽ ഉലൂമും അതിന്റെ തുടർച്ചയായി 1857ൽ വെല്ലൂർ ബാഖിയാത്തുസ്സാലിഹാതും സ്ഥാപിതമായതോടെ ഉപരിപഠന യാത്രകൾ കൂടുതൽ സജീവമായി. ഇന്ത്യക്കകത്ത് തന്നെ ഉപരിപഠനം നടത്താനുള്ള സാധ്യതകളെ പണ്ഡിതർ പരമാവധി ഉപയോഗപ്പെടുത്തി. എന്നാൽ അന്യസംസ്ഥാനങ്ങളിലേക്കുള്ള ഉപരിപഠന യാത്രകൾ കേരളത്തിലെ വിദ്യാർഥികൾക്ക് അത്ര അനായാസമായിരുന്നില്ല. ദയൂബന്ദിലേക്കും വെല്ലൂരിലേക്കുമുള്ള യാത്രകൾ കേരളത്തിലെ ഭൂരിഭാഗം പണ്ഡിത വിദ്യാർഥികളെ സംബന്ധിച്ചിടത്തോളവും പല കാരണങ്ങളാൽ ക്ലേശകരമായിരുന്നു. മിടുക്കരായ പല വിദ്യാർഥികൾക്കും ഈ കലാലയങ്ങളിൽ ദൗർഭാഗ്യവശാൽ പ്രവേശനം നിഷേധിക്കപ്പെട്ടു, വിദ്യാർഥികൾക്ക് അവിടുത്തെ കാലാവസ്ഥയും ഭക്ഷണരീതികളും പൊരുത്തപ്പെടാൻ കഴിയാതെ വന്നു, ഇങ്ങനെ ധാരാളം പണ്ഡിത വിദ്യാർഥികൾക്ക് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.


കേരളത്തിലെ മതവിദ്യാഭ്യാസ രംഗത്ത് വ്യവസ്ഥാപിതമായ രൂപം കൊണ്ടുവന്ന് ഓത്തുപള്ളികളിൽനിന്ന് മദ്റസകളിലേക്ക് പ്രാഥമിക മതപഠന സൗകര്യം മാറ്റിപ്പണിത് പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ച സമസ്തയുടെ കീഴിൽ തന്നെ കേരളത്തിലെ പ്രഥമ ഉപരിപഠന കലാലയം തുടങ്ങാൻ തീരുമാനിച്ചു. മുതവ്വൽ ബിരുദം നൽകുന്ന ഉന്നതകലാലയം ഒരുപാട് കാലം കേരളത്തിന് അപ്രാപ്യമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ 'മലബാർ ബാഖിയാത്ത്' എന്ന ആശയം മഹാന്മാർക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. അങ്ങനെ 04.04.1962ൽ ചേർന്ന സമസ്തയുടെ മുശാവറ യോഗത്തിൽ കോട്ടുമല അബൂബക്കർ മുസ്‌ലിയാരാണ് ഉപരിപഠന കോളജ് സംബന്ധമായ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. പ്രസ്തുത മുശാവറയിൽ കോളജ് സ്ഥാപിക്കാൻ ധാരണയായി. വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചക്കായി 30ന് വീണ്ടും മുശാവറ യോഗം വിളിച്ചുചേർത്തു. 30.04.1962ന് ബാഫഖി തങ്ങളുടെ മാളിക മുകളിലാണ് പ്രസ്തുത മുശാവറ ചേർന്നത്. മൗലാനാ അബ്ദുൽ ബാരി മുസ്‌ലിയാർ (ന.മ ) അവർകളായിരുന്നു അധ്യക്ഷൻ. ആ യോഗത്തിൽവച്ച് സമസ്ത അറബിക് കോളജ് കമ്മിറ്റി നിലവിൽവന്നു. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ പ്രസിഡന്റും ശൈഖുനാ ശംസുൽ ഉലമ ഇ.കെ അബൂബകർ മുസ്‌ലിയാർ സെക്രട്ടറിയുമായ കമ്മിറ്റിയിൽ ഉലമാക്കളും പൗരപ്രമുഖരുമുണ്ടായിരുന്നു. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളായിരുന്നു പ്രഥമ വൈസ് പ്രസിഡൻ്റ്. കോളജിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ടി വിദ്യാഭ്യാസ ബോർഡിൽനിന്ന് അഞ്ഞൂറ് രൂപ കടമെടുക്കാനും ആ യോഗത്തിൽവച്ച് തീരുമാനിക്കുകയുണ്ടായി. വിദ്യാർഥികൾക്ക് താമസിച്ചു പഠിക്കാനും യാത്രക്കുമൊക്കെ സൗകര്യപ്രദമായ സ്ഥലത്തെക്കുറിച്ചുള്ള അന്വേഷണം ചെന്നവസാനിച്ചത് പട്ടിക്കാട് സ്വദേശിയും ദീനി സ്‌നേഹിയുമായ കൊടുവായ്ക്കൽ ബാപ്പു ഹാജിയിലായിരുന്നു. 18.03.1963 റഹ്മാനിയ്യ മസ്ജിദിൽവച്ച് ശാഫിഈ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വിഖ്യാതമായ തുഹ്ഫത്തുൽ മുഹ്താജ് ഓതിക്കൊടത്ത് ഖുതുബി മുഹമ്മദ് മുസ്‌ലിയാരാണ് ദർസുദ്ഘാടനം നിർവഹിച്ചത്. 12.11.1964 മെയിൽ ബിൽഡിങ് ഉദ്ഘാടനം ചെയ്യപ്പെട്ടു. സൂഫിവര്യനായ ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ തന്നെയാണ് കാർമികൻ.


കഴിഞ്ഞ നാൽപത് കൊല്ലമായി പാണക്കാട് സയ്യിദുമാരുടെ മഹനീയ നേതൃത്വത്തിലാണ് ജാമിഅ ചലിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ജ്ഞാന സമ്പാദന, ഉത്പാദന കലയുടെ മർമങ്ങളറിഞ്ഞ ഉയർന്ന പണ്ഡിത മഹത്തുക്കളാണ് ജാമിഅയിൽ എക്കാലത്തും ജ്ഞാന വിരുന്നൊരുക്കിയത്. പൊതുജനം ജാമിഅയെ നെഞ്ചേറ്റി. ജാമിഅ വളർന്നു. പിൽക്കാലത്ത് കേരളത്തിൽ വികാസം പ്രാപിച്ച എല്ലാ പ്രബോധന സംവിധാനങ്ങളുടെയും പിന്നിൽ ജാമിഅയുടെ സന്തതികളാണെന്ന് കാണാം. കാലത്തിൻ്റെ മാറ്റമുൾക്കൊണ്ട് പ്രബോധന സംഘത്തെ വാർത്തെടുക്കാൻ കാലോചിതമായ സംവിധാനം ഒരുക്കിയിരിക്കുകയാണ് ജാമിഅ. അതിനായി പാരമ്പര്യത്തിൽ ഉറച്ചുനിന്നുള്ള സമന്വയ സംവിധാനമായ ജൂനിയർ കോളജുകൾ ആവിഷ്കരിച്ചു. വിപ്ലവാത്മകമായ മുന്നേറ്റം ഇൗ മേഖലയിലും നടത്താൻ ജാമിഅക്ക് സാധിച്ചു.


കേരളത്തിലെ പുറത്തേക്ക് പ്രബോധന പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നാഷണൽ മിഷൻ പദ്ധതി നടന്നുവരുന്നു. ആദ്യഘട്ടമായി തെന്നിന്ത്യയിലെ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുത്തത്. ജാമിഅയുടെ 59ാം വാർഷിക 57ാം സനദ് ദാന സമ്മേളനം അടുത്തയാഴ്ച സംഘടിപ്പിക്കുകയാണ് . ഇതോടനുബന്ധിച്ച് ഇന്ന് പള്ളികളിൽവച്ച് തവാസുൽ ജാമിഅ ഫണ്ട് ശേഖരണം നടക്കുകയാണ്. വിവിധ പദ്ധതികളും പ്രതീക്ഷകളുമാണ് നമുക്ക് മുമ്പിലുള്ളത്. ഇതുവരെയുള്ള ഒാരോ വിജയത്തിലും കൂടെ നിന്നവർ തുടർന്നുമുണ്ടാവുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്ക് ഇതിനു കരുത്തുപകരുന്നത്. തവാസുൽ ജാമിഅ ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago