HOME
DETAILS

ഇത്രമേൽ ഹൃദയശൂന്യരോ നമ്മുടെ പൊലിസ് ?

  
backup
January 20 2022 | 19:01 PM

84524563-2111


കൊടുംവേനലിൽ പെയ്യുന്ന മഴ പോലെയാണ് നന്മ നിറഞ്ഞ ഒരു പൊലിസുകാരനെ സംബന്ധിച്ച് മാധ്യമങ്ങളിൽ അപൂർവമായി വരുന്ന ഒരു വാർത്ത. വയോധികയെ റോഡ് മുറിച്ചു കടക്കാൻ കാരുണ്യത്തോടെ ഒരു പൊലിസുകാരൻ സഹായിക്കുമ്പോൾ, മാതാപിതാക്കളോട് മക്കൾ അനുവർത്തിക്കേണ്ട നന്മകളെക്കുറിച്ചു ഒരു പൊലിസ് ഓഫിസർ ഹൃദയസ്പൃക്കായി പ്രസംഗിക്കുമ്പോൾ, പിശുക്കന്റെ സ്വർണനാണയം പോലെയാകരുത് മക്കളോടുള്ള രക്ഷിതാക്കളുടെ പെരുമാറ്റമെന്ന് ഒരു ജില്ലാ പൊലിസ് മേധാവി ആർദ്ര ഭാഷയിൽ പ്രഭാഷണം നടത്തുമ്പോൾ അത് മാധ്യമങ്ങൾക്ക് വാർത്തയാകുന്നത് എന്തുകൊണ്ടാ
ണ് ? ഭൂരിപക്ഷം പൊലിസുകാരും സമൂഹത്തിന് അനുഭവപ്പെടുന്നത് ആ നിലക്കല്ല എന്നത് കൊണ്ടല്ലേ! ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾക്ക് പൊലിസുകാരുടെ കലാപ്രകടനങ്ങളും ഗാനാലാപനവും വലിയ വാർത്തകളാകുന്നതും അവരിൽ പലരും ഇത്തരം ലോലഹൃദയരിൽ പെട്ടവരല്ല എന്ന പൊതുസമൂഹത്തിന്റെ ബോധ്യത്തിൽ നിന്നാണ്. ഒരു പോലിസുകാരൻ നന്നായി പാടുമെങ്കിൽ അയാളെ കാക്കിക്കുള്ളിൽ തുടിക്കുന്ന കലാഹൃദയം എന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് 'പൊലിസ് കാക്കിയെ' ജനങ്ങൾ ഭയപ്പാടോടെ കാണുന്നതിനാലാണ്.


ഇന്നും പൊലിസിലെ ഒരു വിഭാഗത്തെ പൊതുസമൂഹത്തിന് അനുഭവപ്പെടുന്നത് ദയാരാഹിത്യത്തിന്റെ പ്രതീകമായിട്ടാണ്. എന്നാൽ മുഴുവൻ പൊലിസുകാരെയും ഇതേ വീക്ഷണകോണിലൂടെയാണ് സമൂഹം കാണുന്നത്. അതിനാലാണ് കൂരിരുളിൽ പ്രകാശിക്കുന്ന ഒറ്റ നക്ഷത്രത്തിന്റെ ശോഭയായി പൊലിസ് സേനയിലെ ഒരാളിൽ നിന്നുണ്ടാകുന്ന നന്മയെ മാധ്യമങ്ങൾ വാഴ്ത്തുന്നത്. എല്ലാ പൊലിസുകാരും ഇങ്ങനെയായിരുന്നെങ്കില്ലെന്ന് നാം ആഗ്രഹിച്ചുപോകുന്നതും നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ പൊലിസിൽ അപൂർവമായി മാത്രംകാണപ്പെടുന്ന നന്മകളാലാണ്.


കോവളം ആഴാകുളത്ത് വളർത്തുമകളുടെ കൊലപാതകക്കുറ്റം വൃദ്ധ ദമ്പതികളുടെ മേൽ നിർബന്ധപൂർവം കെട്ടിവയ്ക്കാൻ പൊലിസിന് എങ്ങനെ മനസ് വന്നു. അതിനുമാത്രം എന്ത് തെളിവുകളും വസ്തുതകളുമാണ് അവർക്ക് കിട്ടിയത്. കൊലപാതകക്കുറ്റം ഏറ്റെടുക്കാൻ ആ വൃദ്ധ ദമ്പതികൾക്ക് മേൽ കോവളത്തെ പൊലിസ് ഏൽപിച്ച നിഷ്ഠുര പീഡന വാർത്ത നിറകണ്ണുകളോടെയല്ലാതെ നന്മ വറ്റാത്ത മനുഷ്യസ്നേഹികൾക്ക് വായിക്കാനാവില്ല.
ബാലിക കൊല്ലപ്പെട്ട കേസിൽ നിയമപാലകരുടെ നിരന്തരമായ ക്രൂരപീഡനത്താൽ ആ ദമ്പതികൾക്ക് കൊലപാതകക്കുറ്റം ഏൽക്കേണ്ടിവന്നതിന്റെ പാപം എവിടെയാണ് കേരള പൊലിസിലെ ഒരു വിഭാഗം കഴുകിക്കളയുക? പൊലിസ് എത്രയെത്ര നിരപരാധികളുടെ ജീവിതമാണ് ഈ വിധം കൊലപാതകികളും മോഷ്ടാക്കളുമെന്ന മുദ്രകുത്തി തകർത്തുകളഞ്ഞത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ജീവപര്യന്തം പോലുള്ള തടവ് ശിക്ഷ അനുഭവിച്ചു പുറത്തുവന്നവരിൽ എത്രയോപേർ സാമൂഹിക ബഹിഷ്ക്കരണം സഹിക്കാനാവാതെ നാടുപേക്ഷിച്ചുപോലും പോയിട്ടുണ്ട്.


ചെയ്യാത്ത കുറ്റം നിസ്സഹായരായ ആ മനുഷ്യർ ഏൽക്കേണ്ടിവരുന്നത് പൊലിസിന്റെ പ്രാകൃത പീഡന മുറകൾ സഹിക്കാനാവാഞ്ഞിട്ടാണ്. രക്ഷിക്കാനാരുമില്ലാത്ത, തുണയില്ലാത്ത നിരാലംബരായ മനുഷ്യരുടെ ജീവൻ ഈ നാട്ടിൽ എത്രമേൽ അരക്ഷിതമാണ് എന്നതിന്റെ തെളിവും കൂടിയായിരുന്നു വൃദ്ധനായ ഒരു മനുഷ്യനെ തല്ലിച്ചതച്ചതും കാൻസർ രോഗിയായ ഭാര്യയെ മുപ്പതോളം പൊലിസുകാരുടെ മധ്യത്തിലിട്ട് തെറി പറഞ്ഞതും. സംസ്കാര സമ്പന്നമായ കേരളത്തിലെ പൊലിസ് ആയിരുന്നു ഇതെല്ലാം ചെയ്തത്. മർദനങ്ങൾ പേമാരി പൊലെ പെയ്യുമ്പോൾ പല നിരപരാധികളും ചെയ്യാത്ത കുറ്റങ്ങൾ ഏറ്റെടുത്ത് ശിക്ഷ വാങ്ങിക്കുവാൻ നിർബന്ധിതരാകുന്നു. കോവളത്തെപ്പോലെ കേരളത്തിലെ എത്രയോ പൊലിസ് സ്റ്റേഷനുകളിൽ കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭേദ്യങ്ങൾ സഹിക്കാൻ കഴിയാതെ ആ നിരപരാധികൾ ഒടുവിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാകും.


ചെയ്യാത്ത കുറ്റത്തിന് ഇരുപതും അതിലധികവും വർഷവും ശിക്ഷ വാങ്ങി പുറത്തുവരുന്ന നിരപരാധികളുടെ ശിഷ്ടജീവിതവും യാതനാപൂർണമായിരിക്കും. യൗവനത്തിൽ ജയിലഴികൾക്കുള്ളിലായ അവർ പുറത്തിറങ്ങുമ്പോൾ ആരോഗ്യം ക്ഷയിച്ച് വൃദ്ധരായിട്ടുണ്ടാകും. സമൂഹവും കുറ്റവാളികളെ കാണുന്നത് പോലെയായിരിക്കും അവരെ കാണുക. അതിനാൽ ആരും അടുപ്പിക്കുകയില്ല. അവരെ കേൾക്കാനും ആർക്കും താൽപര്യമുണ്ടാവില്ല. ഇവരുടെ ജീവിതം ഇങ്ങനെ തല്ലിത്തകർത്തതിൽ പൊലിസിന് കൈ കഴുകാനുമാവില്ല.
കോവളത്തെ വൃദ്ധ ദമ്പതികളുടെ നിരപരാധിത്വം ബോധ്യപ്പെട്ടത്, വിഴിഞ്ഞം മുല്ലൂരിൽ പണത്തിനായി വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ അമ്മയും മകനും പിടിയിലായപ്പോഴാണ്. കോവളത്തെ ബാലികയുടെ കൊലപാതകവും തങ്ങളാണ് നടത്തിയതെന്ന് പിടിയിലായ അവർ സമ്മതിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ, ആ വൃദ്ധ ദമ്പതികളും ഈ കെട്ടകാലത്തിന്റെ ഇരകളായി ശിക്ഷിക്കപ്പെടുമായിരുന്നു. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നീതിപീഠത്തിന്റെ അനശ്വര വാചകം കേൾക്കാത്ത ബധിര കർണങ്ങളാണോ പൊലിസിനുള്ളത്. ശാസ്ത്രവും സാങ്കേതിക വിദ്യയും എത്രയോ അധികം പുരോഗമിച്ചിട്ടും പൊലിസിനെ അതൊന്നും കാര്യമായി സ്വാധീനിച്ചിട്ടില്ല. നൂതനവും ശാസ്ത്രീയവുമായ അന്വേഷണങ്ങളിലൂടെ ഏത് കുറ്റവാളിയേയും പിടികൂടാമെന്നിരിക്കെ, തീർത്തും അപരിഷ്കൃതവും പ്രാകൃതവുമായ മൂന്നാംമുറ ഇപ്പോഴും കേരള പൊലിസ് തുടരുന്നുവെന്നത് സമൂഹത്തിന് ഭീഷണിയാണ്.


മകളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മാതാപിതാക്കളുടെ തലയിൽ കെട്ടിവച്ച പൊലിസിന്റെ ക്രൂരതയിൽ കേരളം ലജ്ജിച്ചു തല താഴ്ത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയുന്നു. കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷന്റെ വാതിലിൽ ഗുണ്ട ഒരാളെ കൊന്ന് തള്ളിയതിലെ ലജ്ജകൊണ്ട് ശിരസ് കുനിഞ്ഞുപോയ കേരളീയ പൊതുസമൂഹത്തോടാണ് പ്രതിപക്ഷ നേതാവിന്റെ പരിവേദനം. നിയമപാലകരിലെ ഇത്തരക്കാരെ ശിക്ഷണ നടപടികൾക്ക് വിധേയമാക്കിയാലും പൊലിസിലെ ഒരു വിഭാഗത്തെ പിടികൂടിയ കുറ്റവാസന ഒഴിയാബാധ പോലെ നിലനിൽക്കും. ഓരോ ദിനത്തിലും പൊലിസിൽനിന്ന് വരുന്ന അശുഭകരവും ക്രൂരവുമായ വാർത്തകൾ കേട്ട് കേരളീയ മനഃസാക്ഷി മരവിച്ചുപോയിരിക്കുകയാണ്. സംശയത്തിന്റെ പേരിൽ ഒരു മനുഷ്യനെയും കുറ്റവാളിയായി മുദ്രകുത്തരുതെന്ന് അറിയാൻ പാടില്ലാത്തവരല്ലല്ലോ കേരള പൊലിസ്. വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാൽ പോലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. അതായിരിക്കണം കേരള പൊലിസ് സദാ നേരവും ഓർമിക്കേണ്ടത്. അങ്ങേയറ്റം ആത്മാർഥതയോടെ, സത്യസന്ധമായി കേസന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരും ആർദ്ര മനസ്ക്കരായ പൊലിസും നമുക്കുണ്ടെന്ന് ഈ ആസുരകാലത്തും അഭിമാനത്തോടെ ഓർക്കാം. അവരുംകൂടി ഇല്ലായിരുന്നുവെങ്കിൽ നിരപരാധികളുടെ പൊട്ടിക്കരച്ചിലുകളാലും തേങ്ങലുകളാലും മുഖരിതമാകുമായിരുന്നു കേരളത്തിലെ പൊലിസ് സ്റ്റേഷനുകളും ജയിലറകളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago