HOME
DETAILS
MAL
വി.എസ് അച്യുതാനന്ദന് കൊവിഡ്; വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
backup
January 21 2022 | 03:01 AM
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് കൊവിഡ്. വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് വി എസിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു വി.എസ്സെന്നും പരിചരിച്ച നഴ്സിന് കൊവിഡ് പോസിറ്റീവായതിനേ തുടന്നാണ് അദ്ദേഹത്തിനും കൊവിഡ് പോസിറ്റീലായതെന്നും മകന് വി.എ അരുണ്‍കുമാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
സുഖ വിവരം അന്വേഷിച്ച് നിരവധിപ്പേര്‍ വിളിക്കുന്നുണ്ടെന്നും സ്നേഹാന്വേഷണങ്ങള്ക്ക് നന്ദിയെന്നും അരുണ്‍ കുമാര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."