കൊവിഡ് നിയന്ത്രണം; ഉത്തരവ് പിന്‍വലിച്ചത് പ്രോട്ടോകോളില്‍ മാറ്റം വന്നതിനാല്‍; വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍
കാസര്‍കോട്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതിന് പിന്നാലെ അത് പിന്‍വലിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം മാറിയപ്പോള്‍ അതനുസരിച്ചാണ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയതെന്നുമാണ് കളക്ടറുടെ വിശദീകരണം. ഫെയ്‌സ്ബുക്ക് പോസറ്റിലൂടെയാണ് കളക്ടര്‍ സ്വാഗത് ഭണ്ഡാരി ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചത് സമ്മര്‍ദ്ധത്തെ തുടര്‍ന്നല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ച പ്രോട്ടോക്കോള്‍ അനുസരിച്ചാണ് നിരോധനം പിന്‍വലിച്ചതെന്നുമാണ് കളക്ടര്‍ ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ വിശദീകരണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ചാണ് നിയന്ത്രണം വേണ്ടതെന്നാണ് പുതിയ പ്രോട്ടോക്കോളെന്നും ഇക്കാരണത്താലാണ് പൊതുപരിപാടി നിരോധന ഉത്തരവ് പിന്‍വലിച്ചതെന്നും കളക്ടര്‍ പറയുന്നു.
സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു ഉത്തരവിറക്കലും പിന്‍വലിക്കലും എന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല. ജില്ലയിലെ വ്യാഴാഴ്ചത്തെ ടിപിആര്‍ 36.6 ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."