അമ്പലവയല്‍ ആസിഡ് ആക്രമണം; യുവതി മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍
കല്‍പ്പറ്റ: പിണങ്ങി കഴിയുന്ന ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തി ആത്മഹത്യ ചെയ്ത യുവാവിന്റെ ഭാര്യയും മരിച്ചു. അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32)യാണ് മരിച്ചത്. ഒരാഴ്ചയായി ചികില്‍സയിലിരിക്കെ ആണ് മരണം. ആസിഡ് അക്രമണത്തില്‍ ഇവര്‍ക്കും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. മകള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ഇരിട്ടി സ്വദേശിനിയായ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ലിജിത. പിന്നീട് അമ്പലവയലില്‍ എത്തിയ ഇവര്‍ ഇവിടെ പലചരക്ക് കട തുടങ്ങി. മകളും ഇവര്‍ക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഇതിനിടെയാണ് അമ്പലവയലിലെ കടയിലെത്തി ഭര്‍ത്താവ് ലിജിതയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചത്.
ഗുരുതരമായി പരിക്കേറ്റ ലിജിതയെയും മകളെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമശേഷം രക്ഷപ്പെട്ട പ്രതി സുനില്‍കുമാര്‍ പിന്നീട് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. മകളുടെ നില ഗുരുതരമായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."