രാജ്യത്ത് 3,37,704 പുതിയ കൊവിഡ് കേസുകള്‍; ആകെ ഒമിക്രോണ്‍ കേസുകള്‍ 10,050 ആയി
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 3,37,704 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 488 കൊവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 21,13,365 ആണ്.
24 മണിക്കൂറിനുള്ളില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 94,540 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇന്ന് 2,42,676 പേര് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,63,01,482 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 10,050 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഒമിക്രോണ്‍ കേസുകളില്‍ 3.69 ശതമാനം വര്‍ധനവുണ്ടായതായി
കേന്ദ്ര ആരോ?ഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."