കോടതി ഇടപെടല്‍: സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. 28,29,30 തിയ്യതികളിലായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്.
കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാലാണ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആര്.നാസര്‍ പറഞ്ഞു. സാഹചര്യം അനുകൂലമാകുമ്പോള്‍ സമ്മേളനം നടത്തുമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് സമ്മേളനവും മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.
വിമര്‍ശനം ഉയര്‍ന്നപ്പോഴും സമ്മേളനങ്ങള്‍ മാറ്റില്ലെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം. ഇതോടെ കാസര്‍കോട്ടെ വിഷയം കോടതി കയറി. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ തിരുവനന്തപുരത്ത് മെഗാ തിരുവാതിരയും ആഘോഷപൂര്‍വം സമ്മേളനവും നടത്തിയാണ് സമ്മേളനവും നടത്തിയാണ് സി.പി.എം ആദ്യം വെട്ടിലായത്. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് കാസര്‍കോട് സമ്മേളനം സിപിഎമ്മിന് അവസാനിപ്പിക്കേണ്ടി വന്നു. തൃശ്ശൂരിലും നടപടികള്‍ വെട്ടിച്ചുരുക്കി. തൃശൂര്‍ സമ്മേളനം ഇന്ന് അവസാനിപ്പിക്കാണ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനവും മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."