HOME
DETAILS
MAL
വിയ്യൂര്‍ ജില്ലാ ജയിലിലെ തടവുകാരന് കൊവിഡ് ബാധിച്ച് മരിച്ചു
backup
January 22 2022 | 12:01 PM
തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലിലെ തടവുകാരന് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. സന്തോഷ് (44) ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്.
വയറുവേദനയും ഛര്‍ദ്ദിയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ജയിലിലെ ക്വാറന്റീന് കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില മോശമായതോടെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ജയിലില്‍ നിലവില്‍ 7 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."