HOME
DETAILS

'കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചതിന്  സമിതിയില്‍നിന്ന് മാറേണ്ട കാര്യമില്ല'

  
backup
January 20 2021 | 03:01 AM

42453285-2
 
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മുന്‍കാലങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞുവെന്ന കാരണത്താല്‍ ഒരാള്‍ സമിതിയിലെ അംഗമാകാന്‍ അയോഗ്യനാവില്ലെന്ന് സുപ്രിംകോടതി. 
ക്രിമിനല്‍ വിചാരണ സംബന്ധിച്ച ഒരു കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ ഈ അഭിപ്രായ പ്രകടനം നടത്തിയത്. വാദത്തിനിടെ വിഷയം കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയില്‍നിന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പിന്‍മാറിയ കാര്യത്തിലെത്തുകയായിരുന്നു.
 
നിയമങ്ങളെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. സമിതിയുടെ ഭാഗമാകും മുമ്പ് ഒരാള്‍ ഒരു അഭിപ്രായം പറഞ്ഞിരിക്കാം. പില്‍ക്കാലത്ത് അഭിപ്രായം മറ്റൊന്നാകാം. ഈ കാരണത്താല്‍ ഒരാള്‍ സമിതിയുടെ ഭാഗമാകരുതെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് ബോബ്‌ദെ ചോദിച്ചു. സമിതിയെന്നാല്‍ ജഡ്ജിയല്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബോബ്‌ദെ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതി അംഗങ്ങള്‍ നിയമങ്ങളെ പരസ്യമായി അനുകൂലിച്ചവരാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു.
 
കര്‍ഷകരുമായി സമിതിയുടെ  ആദ്യ ചര്‍ച്ച നാളെ
 
 
 
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭരംഗത്തുള്ള കര്‍ഷകരുമായി സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ ആദ്യ ചര്‍ച്ച നാളെ. 
നേരിട്ടുകാണാന്‍ താല്‍പര്യപ്പെടുന്ന സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും നേരിട്ട് വരാന്‍ കഴിയാത്തവരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചനടത്താന്‍ തയാറാണെന്നും സമിതി അംഗം അനില്‍ ഘന്‍വാദ് പറഞ്ഞു. ചര്‍ച്ചയ്ക്കായി വരാനും സമിതിയോടൊപ്പം ഇരിക്കാനും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു. സമിതി സര്‍ക്കാരിന്റെ ഭാഗവും കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരെ അനുനയിപ്പിച്ച് ഒരു മേശയ്ക്ക് അപ്പുറത്തേക്കു കൊണ്ടുവരികയെന്നതാണ് സമിതിക്കു മുന്‍പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സമിതി അതിനു പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ഭാരതീയ കിസാന്‍ യൂനിയന്‍ (ബി.കെ.യു) പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മാന്‍, ശേത്കാരി സംഘാടന്‍ (മഹാരാഷ്ട്ര) പ്രസിഡന്റ് അനില്‍ ഘന്‍വാദ്, ഇന്റര്‍നാഷനല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യ ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക വിദഗ്ധന്‍ അശോക് ഗുലാത്തി എന്നിവരെയാണ് സുപ്രിംകോടതി നിയോഗിച്ചത്.  ഇതില്‍ ഭൂപീന്ദര്‍ മാന്‍ സമിതിയില്‍നിന്ന് സ്വയം പിന്‍വാങ്ങി. ശേഷിച്ച മൂന്നുപേര്‍ ഇന്നലെ ആദ്യമായി യോഗം ചേര്‍ന്നു. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് കര്‍ഷകരുമായുള്ള നാളത്തെ ചര്‍ച്ച.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago