മൊഴിയില്‍ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം; ആരോപണം നിഷേധിച്ചും നിഷേധാത്മക മറുപടി നല്‍കിയും ദിലീപ്
കൊച്ചി: പതിനൊന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടന് ദിലീപ് മടങ്ങിയത് മാധ്യമങ്ങളോട് പ്രതികരിക്കാതെ. ആറ് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യംചെയ്യലാണ് പൂര്‍ത്തിയായത്. ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ദിലീപ് നിഷേധിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ നാളെയും തുടരും. മൂന്നു പ്രതികളുടെയും ഫോണ്‍ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.
ദിലീപിന്റെ മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യത്തങ്ങളുടെ പ്രതികരിച്ചു. ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികളാണ് ദിലീപ് നല്‍കിയത്. തെളിവുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടികളാണ് ദിലീപില്‍ നിന്നും ലഭിച്ചത്.
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് രാവിലെ 8.40 നാണ് ദിലീപ് ചോദ്യം ചെയ്യലിനായി എത്തിയത്. രണ്ടാം പ്രതിയും സഹോദരനുമായ അനൂപ്, മൂന്നാം പ്രതിയും സഹോദരീ ഭര്‍ത്താവുമായ സുരാജ് എന്നിവരടക്കം ആറ് പ്രതികളാണ് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആദ്യഘട്ടത്തില്‍ മൊഴിയെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."