HOME
DETAILS
MAL
ഖത്തർ തണുത്ത് വിറക്കുന്നു. ചില സ്ഥലങ്ങളിൽ മൈനസ്സ് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു
backup
January 24 2022 | 06:01 AM
ദോഹ: ഖത്തറില്‍ ശക്തമായ ശീതക്കാറ്റും മേഘങ്ങളും തുടരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് ഇന്നും കൊടും തണുപ്പ് അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. ചില സന്ദര്‍ഭങ്ങളില്‍ കാറ്റിന്റെ വേഗം 24 നോട്ട് വരെ ഉയരാമെന്നും കടല്‍നിരപ്പ് എട്ട് അടി വരെ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ പുലര്‍ച്ചെ മുതല്‍ 0 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെ പ്രകടമായ താപനില അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ അബുസാമ്രയില് ഏറ്റവും കുറഞ്ഞ താപനില -2.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
ദുഖാന്, ഉമ്മുബാബ് എന്നിവിടങ്ങളിലും താപ നില രണ്ട് ഡിഗ്രിവരെയെത്തി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ യഥാര്‍ഥ താപനില 8-13 ഡിഗ്രിവരെയായിരിക്കുമെന്നാണ് പ്രവചനം. എന്നാല്‍ പ്രത്യക്ഷ താപ നില ഇതിലും എത്രയോ കുറവാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."