സ്ഥാനമൊഴിയും മുന്‍പ് ബഹ്റൈന്‍ രാജാവിന് പ്രത്യേക ബഹുമതിയുമായി ഡോണൾഡ് ട്രംപ്
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രത്യേക ബഹുമതി ലഭിച്ചു. ചീഫ് കമാൻഡർ പദവിയുള്ള പ്രത്യേക ബഹുമതിയാണ് ലഭിച്ചതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കാനും സഹകരണം വ്യാപിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ മാനിച്ചാണ് പദവി. അമേരിക്കയുമായി പ്രത്യേക ബന്ധവും സഹകരണവും പുലർത്താൻ ബഹ്റൈന് സാധ്യമായതിൽ ഹമദ് രാജാവിെൻറ പങ്ക് ശ്രദ്ധേയമാണെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ അഞ്ചാം കപ്പൽപടക്ക് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയും സഹായവും നയതന്ത്ര ബന്ധത്തിലെ വളർച്ചയും കരുത്ത് പകരുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക, വ്യാപാര, സുരക്ഷ മേഖലകളിൽ പരസ്‌പര സഹകരണം മെച്ചപ്പെടുത്താൻ സാധിച്ചതായും വിലയിരുത്തി. മേഖലയിൽ സമാധാനം ശക്തമാക്കുന്നതിന് ക്രിയാത്മക നടപടികൾ സ്വീകരിക്കാനും ഹമദ് രാജാവിന് സാധിച്ചതായി ട്രംപ് ചൂണ്ടിക്കാട്ടി. യു.എസുമായി സഹകരിക്കുന്ന രാഷ്ട്രങ്ങളിലെ നേതാക്കൾക്കാണ് പ്രസ്‌തുത പുരസ്‌കാരം നൽകാറുള്ളത്. സമാധാനത്തോടുള്ള ഹമദ് രാജാവിെൻറ കാഴ്ചപ്പാടുകളും പ്രായോഗിക പ്രവർത്തനങ്ങളും തന്നെ ഏറെ ആകർഷിച്ചെന്നും ട്രംപ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."