HOME
DETAILS

ആരോഗ്യവകുപ്പിനെതിരേ സി.പി.എമ്മിലെ ഒരു വിഭാഗം ; ഉദ്യോഗസ്ഥ തീരുമാനങ്ങൾക്കനുസരിച്ച് മന്ത്രി നീങ്ങുന്നു, നിയന്ത്രണങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചു

  
backup
January 24 2022 | 06:01 AM

7485624562341-2


അൻസാർ മുഹമ്മദ്
കൊച്ചി
കൊവിഡ് മൂന്നാം തരംഗം കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യവകുപ്പ് വൻ പരാജയമെന്ന് സി.പി.എമ്മിലെ ഒരുവിഭാഗം മുതിർന്ന നേതാക്കൾ. ചില മുതിർന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളും ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപ്തി അറിയിച്ചു. കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ പ്രതിരോധ നപടികൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ പ്രായോഗിക സമീപനം തിരഞ്ഞെടുക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ ആവശ്യം. സർക്കാർ നേരിട്ടു തീരുമാനങ്ങൾ എടുക്കാതെ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്നു. അവർ എന്താണോ നിർേദശിക്കുന്നത് അതു സർക്കാർ തീരുമാനമായി വകുപ്പുമന്ത്രി നടപ്പാക്കുന്നുവെന്നും നേതാക്കൾ പരാതിപ്പെട്ടു. കഴിഞ്ഞ രണ്ട് തരംഗത്തിലും മുഖ്യമന്ത്രിയാണ് നിർദേശങ്ങൾ നൽകുകയും നടപ്പാക്കുകയും ചെയ്തിരുന്നത്. അവലോകന യോഗത്തിൽ ശക്തമായ നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചതിനു കാരണം ആരോഗ്യവകുപ്പിന്റെ അശ്രദ്ധയാണെന്നും മുതിർന്ന നേതാക്കൾ പറയുന്നു.


കഴിഞ്ഞ രണ്ട് തരംഗത്തിലും ടി.പി.ആറിനെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇപ്പോൾ കാറ്റഗറി തിരിച്ചിരിക്കുന്നത് അശാസ്ത്രീയമായാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മൂന്നാം തരംഗത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ആരോഗ്യവകുപ്പ് രണ്ടു തരംഗങ്ങളിലും ചെയ്ത രീതിയിൽ ഇടപെട്ടിരുന്നുവെങ്കിൽ സി.പി.എം സമ്മേളനങ്ങളാണ് കൊവിഡ് വ്യാപനം ഉണ്ടാക്കിയതെന്ന് ജനങ്ങൾക്കിടയിലുള്ള തെറ്റായ സന്ദേശം ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.


പുതിയ നിയന്ത്രണങ്ങളിലേക്ക് പോകുന്നതിനു പകരം റിവേഴ്‌സ് ക്വാറന്റൈനാണ് നടപ്പാക്കേണ്ടത്. ശാരീരിക പ്രശ്‌നങ്ങളില്ലാത്തവരെ ജോലിചെയ്യാൻ അനുവദിക്കുകയും പ്രായമായവരും രോഗാവസ്ഥയുള്ളവരും വീടിനുള്ളിൽ തന്നെ കഴിയാനുള്ള നടപടികളും സ്വീകരിക്കണം. ദുർബല വിഭാഗത്തിന് ബൂസ്റ്റർ ഡോസ് നൽകണം. നിയന്ത്രണങ്ങളും ലോക്ക്ഡൗൺ പോലുള്ള സാഹചര്യവും തിരഞ്ഞെടുക്കുന്നത് കൊവിഡ് വ്യാപനം തടയാൻ പരിഹാരമാവില്ലെന്നും നേതാക്കൾ പറഞ്ഞു. ബ്യൂറോക്രാറ്റുകളുടെ നിർദേശങ്ങൾക്ക് പകരം മെഡിക്കൽ വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിക്കാമായിരുന്നു. ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള സമീപകാല നിയന്ത്രണങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. കൊവിഡ് വ്യാപനം ആരംഭിച്ചപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താമായിരുന്നു. സർക്കാർ പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. അതിനിടയിൽ തന്നെ ഇവ ക്ലസ്റ്ററുകളായി മാറിയെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago