ചികിത്സാ പ്രതിസന്ധിയില്ല; മൂന്നാം തരംഗത്തെ നേരിടാന്‍ സുസജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആശുപത്രികളില്‍ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കല്‍ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാര്‍ത്ത അടിസ്താന രഹിതമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
43 ശതമാനം മാത്രമാണ് ഐസിയു ഉപയോഗം. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. കോവിഡ് ഇല്ലാത്ത രോഗികളുടെ ചികിത്സയ്ക്ക് ഒരു പ്രശ്നവും ഉണ്ടാകാത്ത രീതിയില്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡായാലും അല്ലാത്ത രോഗമായാലും ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. സാധാരണ കിടക്കകളും ഐസിയു കിടക്കകളും എല്ലാ ആശുപത്രികളിലും തയാറാണ്. 24 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി 40 ഐസിയു ബെഡുകള്‍ ഉണ്ട്. നിലവില്‍ രോഗികള്‍ ഉള്ളത് 20 എണ്ണത്തില്‍ മാത്രമാണ്. കൊവിഡ് ഇതര രോഗികള്‍ക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റര്‍ ഉപയോഗം ഇപ്പോള്‍ കുറവാണ് പല ജില്ലകളിലും കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ച ഐസിയു ബെഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."