HOME
DETAILS

ബി കാറ്റഗറിയില്‍ 8 ജില്ലകള്‍; തിരുവനന്തപുരം സി കാറ്റഗറിയില്‍

  
backup
January 24 2022 | 16:01 PM

tvm-covid-c-b

തിരുവനന്തപുരം:∙ കോവിഡ് വ്യാപനം തടയാൻ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും. കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും.

കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. സ്വകാര്യ ചടങ്ങുകളിൽ 20 പേർ മാത്രം. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ ചടങ്ങുകളിൽ 50 പേർക്കു പങ്കെടുക്കാം. കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഇല്ല. ഇരു ജില്ലകളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവാണെന്നാണ് വിലയിരുത്തൽ

ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിലോ ആണ് അവ കാറ്റഗറി എയിൽ ഉൾപ്പെടുന്നത്.

ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി ബിയിൽ ഉൾപ്പെടും. ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, അവ സിയില്‍ ആണ് ഉൾപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  2 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  2 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  2 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  2 months ago