HOME
DETAILS

കയര്‍ മേഖലയിലെ കുരുക്കഴിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

  
backup
August 18 2016 | 18:08 PM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b4%e0%b4%bf


ആലപ്പുഴ: പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ കയര്‍ മേഖലയെ രക്ഷിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. കയര്‍ മന്ത്രി ഡോ. റ്റി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തിലാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നത്. ഇതിനായി കയര്‍ വികസന വകുപ്പ് മേഖലയില്‍ നടത്തിവരുന്ന സര്‍വേ അവസാനഘട്ടത്തിലാണ്. ഇതില്‍നിന്നു ലഭിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്തു പുതിയ കയര്‍ നയം രൂപീകരിക്കും.
തമിഴ്‌നാട്ടിന്റെ കടന്നുകയറ്റം സംസ്ഥാനത്തെ കയര്‍പിരിമേഖലയെ സാരമായി ബാധിക്കുന്നുണ്ട്. നിലവില്‍ കയറ്റുമതിക്കാര്‍ കേരളത്തിലെ പരമ്പരാഗത തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ വാങ്ങാതായതാണ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനുള്ള പരിഹാരമാര്‍ഗവും തേടുന്നുണ്ട്.
  സംസ്ഥാനത്തിന്റെ വിവിധ തീരദേശമേഖലകളിലായി ഏകദേശം നാലു ലക്ഷത്തോളം തൊഴിലാളികളാണ് കയര്‍പിരിയും അനുബന്ധ തൊഴിലുകളിലൂടെയും ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വിദേശ ഓര്‍ഡറുകളെ  ആശ്രയിച്ചാണ്  കയര്‍വ്യവസായം പിടിച്ചുനിന്നത് .
 എന്നാല്‍ വിദേശ ഓര്‍ഡറുകളും തമിഴ്‌നാട് കൈപ്പിടിയിലൊതുക്കിയതോടെ ഇനി ഈ മേഖല നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ മികച്ച പാക്കേജുകള്‍ നടപ്പാക്കേണ്ടിവരും.
     ചകിരിനാരുകള്‍ക്ക് സംസ്ഥാനത്ത് നേരിടുന്ന ക്ഷാമമാണ് പ്രധാന പ്രശ്‌നമെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ 2.25 മെട്രിക് ടണ്‍ ചകിരിനാര് ആവശ്യമുള്ളപ്പോള്‍ വെറും 30,000 ടണ്‍ മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത്. തൊണ്ട് സംഭരണം ഊര്‍ജിതപ്പെടുത്തി ആഭ്യന്തര ചകിരി ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും.
പച്ചത്തൊണ്ടില്‍നിന്നുള്ള ചകിരി കേരളത്തില്‍ കയര്‍പിരിക്കുന്നതിനുമുന്‍പ് വെള്ളത്തിലിട്ട് കറകളയുന്ന പ്രവൃത്തി ചിലവുള്ളതാണ്. തമിഴ്‌നാട്ടില്‍ പച്ചത്തൊണ്ടില്‍ നിന്നാണ് ചകിരി  ഉല്‍പാദനമെന്നതിനാല്‍ അവരുടെ ചെലവു കുറയ്ക്കുന്നു.
ഇത്തരത്തില്‍ ചെലവ് വളരെ കുറച്ചു ഉല്‍പ്പാദിപ്പിക്കുന്ന തമിഴ്‌നാട് കയര്‍ സൃഷ്ടിക്കുന്ന വിപണി പ്രതിസന്ധി കണ്ടറിഞ്ഞ് പ്രതിരോധിക്കാനുള്ള നടപടിയും സ്വീകരിക്കും.
  ഇടക്കാലത്ത് നിര്‍ത്തലാക്കിയ ഡിപ്പൊ സമ്പ്രദായം തിരികെയെത്തിയതോടെ നിലവില്‍ കയറിന്റെ വില പോലും കയറുല്‍പന്നങ്ങളില്‍ നിന്നും ലഭിക്കുന്നില്ലെന്നാണു ഉല്‍പാദകര്‍ വ്യക്തമാക്കുന്നത്.  
  ആഭ്യന്തര ചകിരിയുല്‍പാദനം നിലച്ചതോടെ ഒട്ടുമിക്ക കയര്‍ ഫാക്ടറികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. നേരത്തെ ചകിരിക്ക് കയര്‍ഫെഡ് നല്‍കിയിരുന്ന സബ്‌സിഡി പുനസ്ഥാപിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  25 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  25 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  25 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  25 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  25 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  25 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  25 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  25 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  25 days ago