HOME
DETAILS

ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ധര്‍മജന്‍?; പാര്‍ട്ടി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്

  
backup
January 28 2021 | 05:01 AM

kerala-darmajan-as-cogress-candidate-in-balusseri-2021

കോഴിക്കോട്: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ധര്‍മജനോട് ആശയവിനിയം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മജന്‍ ന്യൂസ് ചാനലിനോട് പ്രതികരിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. എന്റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാവും അത് തീര്‍ച്ചയാണ്', ധര്‍മ്മജന്‍ പറയുന്നു.

സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശ്ശേരി. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ ഇടതിന് വേണ്ടി കളത്തിലിറങ്ങിയ പുരുഷന്‍ കടലുണ്ടി കഴിഞ്ഞ തവണ ജയിച്ചത്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച പുരുഷന്‍ കടലുണ്ടിക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വരുമെന്നാണ് സൂചന.

മുസ്‌ലിംലീഗിലെ യുസി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബാലുശ്ശേരിക്ക് പകരം ജില്ലയില്‍ മറ്റൊരു സീറ്റ് ലീഗിന് നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE Weather Updates | യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; അബൂദബിയിലും അൽ ഐനിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ

uae
  •  17 days ago
No Image

'നുഴഞ്ഞു കയറ്റത്തിന് ഉത്തരവാദിയായ ആഭ്യന്തര മന്ത്രിയുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം' അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ മെഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്

National
  •  17 days ago
No Image

18 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; കിരീടം നഷ്ടമായ മത്സരത്തിൽ വമ്പൻ തിരിച്ചടി നേരിട്ട് മെസി

Football
  •  17 days ago
No Image

ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്കു വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്‌പെക്ടര്‍

Kerala
  •  17 days ago
No Image

പോരാട്ടമാണ്.....ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്

National
  •  17 days ago
No Image

ബിഹാര്‍ കരട് വോട്ടര്‍ പട്ടിക: ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  17 days ago
No Image

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനം പേരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍

Kerala
  •  17 days ago
No Image

ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398

Kerala
  •  17 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു

Kerala
  •  17 days ago
No Image

നബിസ്‌നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്‌രി തങ്ങൾ

Kerala
  •  17 days ago