ഖാംനഈ രക്തസാക്ഷിയായി; സ്ഥിരീകരിച്ച് ഇറാൻ; രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: യു.എസ്-ഇസ്‌റാഈല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ (86) കൊല്ലപ്പെട്ടു. ഖാംനഈ കൊല്ലപ്പെട്ടുവെന്ന് ഇറാനും സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നേതാവിന്റെ വസതിയിലുള്ള ഓഫിസില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഖാംനഈ രക്തസാക്ഷിയായതെന്നാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിനോടൊപ്പം ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖാംനഈയുടെ മരണം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. തുടര്‍ന്ന് താസ്‌നിം ഫാര്‍സ് തുടങ്ങിയ വാര്‍ത്ത ഏജന്‍സികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി. ആക്രമണത്തില്‍ ഖാംനഈയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായും ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
'പരമോന്നത നേതാവിന്റെ വീട്ടിലെ വിവരമുള്ള സ്രോതസ്സുകളുമായി ബന്ധം സ്ഥാപിച്ച ശേഷം, വിപ്ലവ നേതാവിന്റെ മകളുടെയും മരുമകന്റെയും ചെറുമകളുടെയും രക്തസാക്ഷിത്വ വാര്‍ത്ത നിര്‍ഭാഗ്യവശാല്‍ സ്ഥിരീകരിച്ചു,' എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ മാത്രമല്ല യു.എസിന്റെ കൂടി വിജയമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്‍ ജനതക്ക് സ്വന്തം രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള അവസരമാണിത്. ഇറാന്റെ ഐ.ആര്‍.ജി, മിലിറ്ററി, പൊലിസ് ഉള്‍പ്പടെയുള്ള മറ്റ് സുരക്ഷാസേനകള്‍ എന്നിവക്കെല്ലാം പോരാടാനുള്ള താല്‍പര്യം നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇറാനെ വീണ്ടെടുക്കാനുള്ള ദേശസ്‌നേഹികളുടെ ദൗത്യത്തിനൊപ്പം അവരും ചേരണമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലും പരിസരത്തുമുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ ആക്രമണം നടന്നത്. നഗരത്തിലുടനീളം ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായും അടിയന്തര സേവന വിഭാഗങ്ങളെ വിന്യസിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണസംഖ്യയെക്കുറിച്ച് കൃത്യമായ ഒരു സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
1989ല്‍ റൂഹുള്ള ഖാംനഈയുടെ മരണശേഷമാണ് അലി ഖാംനഈ ഇറാന്റെ പരമോന്നത നേതാവായി അധികാരമേറ്റത്. കഴിഞ്ഞ 36 വര്‍ഷമായി ഇറാന്റെ അവസാന വാക്കായിരുന്നു ഖാംനഈ
iran confirms khamenei has been declared a martyr and announces national mourning across the country. officials share details as the nation observes a period of grief and remembrance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."