HOME
DETAILS

ഇന്ത്യയില്‍ ഐഫോണ്‍ വില്‍പനയില്‍ റെക്കോര്‍ഡിട്ട് ആപ്പിള്‍

  
backup
January 28, 2021 | 6:35 AM

economy-apple-sets-record-for-iphone-sales-2021


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഐഫോണ്‍ വില്‍പനയില്‍ റെക്കോര്‍ഡിട്ട് ആപ്പിള്‍. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ആപ്പിള്‍ കൈവരിച്ചത്. 2020 നാലാം പാദത്തില്‍ 15 ലക്ഷത്തിലേറെ ഹാന്‍ഡ്‌സെറ്റുകളാണ് വിറ്റിരിക്കുന്നതെന്ന് കൗണ്ടര്‍ പോയിന്റ് റിസേര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഫോണ്‍ 12 അവതരിപ്പിച്ചത്, ഐഫോണ്‍ എസ്ഇ 2020, ഐഫോണ്‍ 11 മോഡലുകള്‍ക്ക് വില കുറച്ചും ഓഫറുകള്‍ നല്‍കിയും മറ്റും വിറ്റതുമൊക്കെയാണ് കമ്പനിക്ക് ഗുണകരമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതോടെ രാജ്യത്ത് ഏറ്റവുമധികം സ്മാര്‍ട്ട് ഫോണ്‍ വില്‍ക്കുന്ന കമ്പനികളുടെ പട്ടികയില്‍ ആപ്പിള്‍ 6ാം സ്ഥാനത്തെത്തി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ ആപ്പിളിന് 171 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. അതേസമയം, 2019നെ അപേക്ഷിച്ച് 2020ലെ മൊത്തം വളര്‍ച്ച 93 ശതമാനമാണെന്നും പറയുന്നു.

ഐഫോണ്‍ 12 സീരീസ് അവതരിപ്പിച്ച കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ആഗോള വിപണിയിലും ആപ്പിള്‍ ചരിത്രമെഴുതി. ഇതുവഴി ഏകദേശം 65.60 ബില്ല്യന്‍ ഡോളറാണ് കമ്പനിക്ക് കഴിഞ്ഞ പാദത്തില്‍ ലഭിച്ചത്. കൊവിഡ്19നെ തുടര്‍ന്ന് പല തവണ ലോകമെമ്പാടും കമ്പനിയുടെ സ്റ്റോറുകള്‍ അടച്ചിടേണ്ടി വന്നിട്ടും കമ്പനിക്ക് 2020ല്‍ മികച്ച പ്രകടനം നടത്താനായെന്നു റിപ്പോര്‍ട്ട് പറയുന്നു.

ആഗോള തലത്തിലും ഐഫോണ്‍ വില്‍പനയില്‍ ആപ്പിള്‍ ചരിത്രമെഴുതി. മൊത്തം ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങുടെയും വില്‍പന വഴി കമ്പനിക്ക് 111.4 ബില്ല്യന്‍ ഡോളറാണ് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  2 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  2 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  2 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  2 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  2 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  2 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  2 days ago