ഒറ്റ തിരിച്ചറിയൽ കാർഡിന് കേന്ദ്രനീക്കം
ന്യൂഡൽഹി
ആധാർ, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങി വ്യക്തിയുടെ വിവിധ രേഖകളെ ബന്ധിപ്പിക്കുന്ന സംയുക്ത ഡിജിറ്റൽ ഐ.ഡി തയ്യാറാക്കാൻ കേന്ദ്ര സർക്കാർ.
എല്ലാ തിരിച്ചറിയൽ രേഖകളും ഒറ്റ ഡിജിറ്റൽ ഐ.ഡി ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കുകയും ആവശ്യമുള്ള ഘട്ടത്തിൽ പരിശോധിക്കുകയും ചെയ്യാൻ കഴിയുന്ന സംവിധാനമാണ് പദ്ധതി. ഇത് സംബന്ധിച്ച് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം കരട് പ്രപ്പോസൽ തയ്യാറാക്കി. പ്രപ്പോസൽ വൈകാതെ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായ നിർദേശങ്ങൾ സ്വരൂപിക്കാനായി പ്രസിദ്ധീകരിക്കും.
ഫെബ്രുവരി 27നുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാവുന്ന വിധമാകും ഇത് പ്രസിദ്ധീകരിക്കുക. വിവിധ ആവശ്യങ്ങൾക്കായി ഈ രേഖകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകാൻ ഇതേ ഡിജിറ്റൽ ഐ.ഡി ഉപയോഗിച്ച് സാധിക്കും. ഒന്നിലധികം രേഖകൾ പരിശോധിക്കേണ്ട ആവശ്യങ്ങൾക്ക് ഡിജിറ്റൽ ഐ.ഡി ഉപയോഗിച്ച് അത് വേഗത്തിൽ ചെയ്യാൻ പുതിയ സംവിധാനം വഴി സാധിക്കുമെന്നാണ് ഐ.ടി മന്ത്രാലയം അവകാശപ്പെടുന്നത്. കേന്ദ്ര സർക്കാറിന്റെ ഇന്ത്യ എന്റർപ്രൈസസ് ആർക്കിടെക്ചറിന് കീഴിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."