HOME
DETAILS
MAL
സഊദിയിൽ ഇന്ന് 208 കൊവിഡ് രോഗമുക്തി, 253 പുതിയ രോഗികൾ, 3 മരണം
backup
January 28 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 208 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3 രോഗികൾ മരണപ്പെടുകയും 253 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,157 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 362 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും വർധിക്കുകയാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,366 ആയും വൈറസ് ബാധിതർ 367,276 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 208 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 358,753 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."