HOME
DETAILS

കൊവിഡ് ജാഗ്രതയില്‍ പിന്നോട്ടു പോകരുത്

  
backup
January 28, 2021 | 9:18 PM

684568458-2021

കൊറോണ വൈറസിനെ നേരിടാനുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയതോടെ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുകയാണ്. രാജ്യത്ത് കൊവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തില്‍ കേസുകള്‍ പെരുകുന്നത് ആശങ്കാ ജനകമാണ്. രാജ്യത്ത് ആദ്യമായി കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വര്‍ഷം തികയാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോഴും കേരളത്തില്‍ കൊവിഡ് ഭീതി കുറഞ്ഞിട്ടില്ല. ഇതിനകം 9 ലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 8.29 ലക്ഷം പേര്‍ രോഗമുക്തരായി. മുക്കാല്‍ ലക്ഷം പേര്‍ ഇപ്പോഴും സജീവ രോഗികളായി തുടരുന്നുണ്ട്.
കൊവിഡുമായി ബന്ധപ്പെട്ട പുതിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം മുന്‍ ആഴ്ചയിലേക്കാള്‍ 0.7 ശതമാനം കൂടിയിട്ടുണ്ട്. 94 ലക്ഷം ടെസ്റ്റുകള്‍ സംസ്ഥാനത്തു നടന്നു കഴിഞ്ഞു. 3664 പേര്‍ മരിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്. കഴിഞ്ഞ ഒരാഴ്ച ഇത് 11.11 ആയിരുന്നു. ജനുവരി 20 ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുത്തനെയുള്ള വര്‍ധനവാണുള്ളത്. കഴിഞ്ഞ ഡിസംബറില്‍ അഞ്ചു ശതമാനം വരെ നിരക്ക് കുറഞ്ഞിരുന്നു. പിന്നീട് എട്ടിനും 10 നും ഇടയില്‍ ഏതാനും ആഴ്ച തുടര്‍ന്ന ശേഷം പത്തിനും 12 നും ഇടയിലേക്ക് മാറി. കഴിഞ്ഞ 24 ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ശതമാനമായി ഉയര്‍ന്നു.
കൊവിഡ് വാക്‌സിന്‍ എത്തിയ ശേഷം ജനങ്ങള്‍ക്കിടയിലുണ്ടായ അമിത ആത്മവിശ്വാസമാണോ അതല്ല, കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നതിലെ വീഴ്ചയാണോ രോഗം പടരുന്നതിനു പിന്നിലെന്ന് വ്യക്തമല്ല. അയല്‍ സംസ്ഥാനങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്യുന്നത് കുറയുന്ന സാഹചര്യവും മറ്റും പരിശോധിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ കേരളം ജാഗ്രത ശക്തിപ്പെടുത്തേണ്ടതുണ്ട്.


ദിവസേനയുള്ള ടെസ്റ്റ് പോസിറ്റിവിറ്റിയും ആഴ്ചകള്‍ തോറുമുള്ള നിരക്കും ഉയരുന്നത് വരാനിരിക്കുന്ന അപകട സൂചന തന്നെയാണ് നല്‍കുന്നത്. തണുപ്പ് കാലാവസ്ഥ പൊതുവെ ഫ്‌ളൂ വൈറസുകള്‍ക്ക് വസന്തകാലമായതിനാല്‍ അതേ ഇനത്തില്‍ പെടുന്ന കൊവിഡ് വ്യാപനം കൂടുമെന്നുള്ള കാര്യവും ചേര്‍ത്തുവായിക്കണം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതും രോഗം പടരാനുള്ള കാരണങ്ങളിലൊന്നാണ്.


കൊവിഡിന്റെ തുടക്കകാലത്തെ ജാഗ്രത ഇപ്പോള്‍ സര്‍ക്കാരും പൊതുജനങ്ങളും സ്വീകരിക്കുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. സാമൂഹിക അകലം എവിടെയും കാണാനാകുന്നില്ല. മാസ്‌ക് ധരിക്കുന്നുണ്ടെങ്കിലും പലരും മൂക്കിനു താഴെ മാസ്‌ക് പോകുന്നത് അറിയുന്നില്ല. പൊതുഗതാഗത സംവിധാനങ്ങള്‍ പഴയപടിയിലേക്ക് നീങ്ങിയതും സ്‌കൂളുകള്‍ ഉള്‍പ്പെടെ തുറന്നതും ജനങ്ങള്‍ തിങ്ങിക്കൂടുന്ന പരിപാടികള്‍ നടക്കുന്നതും എല്ലാം വൈറസ് വ്യാപനത്തിന് ആക്കം കൂട്ടും.
കൊവിഡിനെ ഭയന്ന് എക്കാലത്തും അടച്ചിരിക്കാന്‍ കഴിയില്ല എന്നതു യാഥാര്‍ഥ്യമാണ്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പിന്‍വലിക്കാനോ മറക്കാനോ സമയമായിട്ടില്ല എന്നതാണ് രോഗവ്യാപന തോത് തെളിയിക്കുന്നത്. ആളുകള്‍ ഒത്തുചേരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കടകളിലും മറ്റും സാനിറ്റൈസറുകള്‍ പലയിടത്തും അപ്രത്യക്ഷമായിത്തുടങ്ങി.


ഭക്ഷണശാലകളില്‍ ഒരേ ഗ്ലാസും പ്ലേറ്റും മറ്റുള്ളവര്‍ ഉപയോഗിക്കുന്ന സാഹചര്യവും രോഗം പകരാന്‍ ഇടയാക്കും. കൊവിഡ് എന്നത് വെറും ജലദോഷപ്പനിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ബോധ്യവുമാണ് സ്വയം കരുതലിന് പലര്‍ക്കും തടസമാകുന്നത്. കൊവിഡ് പ്രായഭേദമന്യേ ജീവന്‍ കവര്‍ന്നിട്ടുണ്ടെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നതേയുള്ളൂ. ആന്തരിക രോഗങ്ങളുള്ളവരെ കൊവിഡ് ഗുരുതരമായി ബാധിക്കുന്നുണ്ട്. കൊവിഡ് കാലത്തേക്കാള്‍ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളാണ് മിക്കവരുടെയും ജീവനെടുത്തത്. ഭാവിയില്‍ കൊവിഡ് വരുത്താവുന്ന രോഗങ്ങളെ കുറിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്. മസ്തിഷ്‌കാഘാതം ഉള്‍പ്പെടെയുള്ള ന്യൂറോ രോഗങ്ങള്‍ക്ക് ഭാവിയില്‍ കൊവിഡ് ആക്കം കൂട്ടുമെന്ന് പഠനങ്ങള്‍ പറയുന്നു. പലപ്പോഴും അശ്രദ്ധയാണ് കൊവിഡിന് നമ്മുടെ ശരീരത്തില്‍ കയറിക്കൂടാന്‍ ഇടനല്‍കുന്നത്.


മാസ്‌കിട്ട്, അകലമിട്ട്, സോപ്പിട്ട് സുരക്ഷ പാലിച്ചാല്‍ കൊവിഡിനെ എന്നും നമ്മുടെ വീടിന്റെ പടിക്കു പുറത്തു നിര്‍ത്താനാകും. നമുക്കിടയില്‍, നമ്മുടെ നാട്ടില്‍ ഇടക്കിടെ കൊവിഡ് മരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൊവിഡ് മരണം പോലും സാധാരണ മരണമായി പരിഗണിക്കപ്പെടുന്ന അവസ്ഥയിലേക്ക് സമൂഹം മാറിയതിനാല്‍ കൊവിഡ് ജാഗ്രതയും ഇത്തരത്തില്‍ അകലുന്നുണ്ട്.
കേരളത്തില്‍ വരാനിരിക്കുന്നത് ഉത്സവങ്ങളുടെ സീസണാണ്. മഴയൊഴിഞ്ഞതോടെ വിവാഹങ്ങളുടെയും പൊതുചടങ്ങുകളുടെയും അന്തരീക്ഷമാണ് ഇനിയുള്ളത്. പിന്നാലെ തെരഞ്ഞെടുപ്പ് എത്തുന്നു. മാസ്‌കും സാമൂഹിക അകലവും കൈകള്‍ കഴുകലും നമ്മുടെ ശീലമായിത്തന്നെ തുടരണം. ഇത് കൊവിഡിനു മാത്രമല്ല, മറ്റു രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. വാക്‌സിനേഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങാത്ത സാഹചര്യത്തില്‍ കൊവിഡിനെ നിസാരമായി കാണുന്നത് വ്യക്തിക്കും നാടിനും ഗുണം ചെയ്യില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ  

Kerala
  •  19 days ago
No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  19 days ago
No Image

മലയാളി യുവാവ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  19 days ago
No Image

വേരിറക്കിയ മണ്ണ്, വിക്രം റാണയെ കവർന്നു; ഇംറാന്റെ ചേതനയറ്റ ശരീരം കണ്ട് മനസ് തകർന്ന് ബന്ധുക്കൾ

Kerala
  •  19 days ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക് ടവര്‍ അപകടം; ബാക്കിയുള്ള കെട്ടിട ഭാഗം കൂടി പൊളിച്ചുമാറ്റാന്‍ തീവ്ര ശ്രമം

Kerala
  •  19 days ago
No Image

വടക്കൻ ജില്ലകളിൽ മഴ കനക്കും; ഇന്ന് അഞ്ചിടത്ത് മഴ മുന്നറിയിപ്പ്; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം 

Kerala
  •  19 days ago
No Image

പ്രതികാരം പിന്നെ ചെയ്താല്‍ മതിയോ? ഫ്രഞ്ച് പടയോട്ടത്തില്‍ അറ്റ്‌ലസ് സിംഹങ്ങളുടെ ഗര്‍ജനം നിലച്ചു; മാസ് കാണിച്ച് എംബാപ്പെ

Football
  •  19 days ago
No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  19 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  19 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  19 days ago