HOME
DETAILS
MAL
കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച്, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിക്കും
backup
January 29 2021 | 05:01 AM
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. പാര്ലമെന്ര് മന്ദിരത്തിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തി. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലും എം.പിമാര്‍ പ്രതിഷേധിക്കുകയാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിക്കാനാണ് തീരുമാനം. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്ക്കരിക്കും. കാര്‍ഷിക സമരത്തില്‍ നേരിട്ട് ഇടപെടാന്‍ പ്രതിപക്ഷ കക്ഷികളുടെ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ രാജേഷ്, ബിനോയ് വിശ്വം തുടങ്ങിയവര്‍ പ3തിഷേധത്തിന് മുന്‍ നിരയിലുണ്ട്.
ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കേയാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."