HOME
DETAILS
MAL
സഊദിയിൽ ഇന്ന് 253 കൊവിഡ് രോഗമുക്തി, 267 പുതിയ രോഗികൾ, 2 മരണം
backup
January 29 2021 | 13:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 253 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2 രോഗികൾ മരണപ്പെടുകയും 267 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 2,169 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 355 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും വർധിക്കുകയാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,368 ആയും വൈറസ് ബാധിതർ 367,543 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 253 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 359,006 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."