HOME
DETAILS

പെൺകുട്ടികളുടെ വിവാഹപ്രായം 21 ബിൽ പിൻവലിക്കണമെന്ന് സമസ്ത ഏകോപന സമിതി

  
backup
February 01 2022 | 04:02 AM

48653578564234532-2022


ചേളാരി
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്ന ബിൽ പിൻവലിക്കണമെന്ന് സമസ്ത ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു.
ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച 'ദ പ്രോഹിബിഷൻ ഓഫ് ചൈൽഡ് മാര്യേജ് (അമെന്റ്‌മെന്റ്) ബിൽ 2021 സംബന്ധിച്ച പൊതുജനങ്ങളിൽ നിന്ന് പാർലമെന്റ് സ്ഥിരം സമിതി അഭിപ്രായം ആരാഞ്ഞിരിക്കെ ബില്ലിനെതിരേ പൊതുജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തണമെന്ന് യോഗം അഭ്യർഥിച്ചു. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റവും ധാർമിക മൂല്യങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നതിന് പുറമെ വലിയ സാമൂഹിക വിപത്തായി മാറുകയും ചെയ്യും.


വിവാഹ പ്രായം 21 ആക്കി ഉയർത്തുന്ന ബില്ലിനെതിരേ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തകരും പൊതുജനങ്ങളും ഓൺലൈൻ മുഖേന പ്രതികരണം രേഖപ്പെടുത്തണം. ഖത്വീബുമാർ ഇതുസംബന്ധിച്ച് ഉദ്‌ബോധനം നടത്തണമെന്നും സംഘടനാ പ്രവർത്തകർ പ്രത്യേകം ഹെൽപ് ഡെസ്‌കുകളും കൗണ്ടറുകളും സ്ഥാപിച്ച് ജനങ്ങൾക്ക് പ്രതികരണം രേഖപ്പെടുത്താൻ അവസരമൊരുക്കണമെന്നും യോഗം അഭ്യർഥിച്ചു.
മുസ്‌ലിം സംഘടനകളുടെ സ്ഥിരം കോഡിനേഷൻ ആവശ്യമില്ലെന്നും അടിയന്തര ഘട്ടങ്ങളിൽ അതാത് സന്ദർഭങ്ങളിൽ പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കാമെന്നുമുള്ള സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനം ഏകോപന സമിതി അംഗങ്ങളെ അറിയിച്ചു.


പെൺകുട്ടികളുടെ യൂണിഫോം സംബന്ധിച്ച് മതനിയമങ്ങൾക്ക് എതിരാവുന്ന വിധമുള്ള അധികൃതരുടെ നിബന്ധനയിൽ യോഗം ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. മത നിയമങ്ങൾക്ക് നിരക്കാത്ത വസ്ത്ര ധാരണ അടിച്ചേൽപിക്കരുതെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.


സമസ്ത ഏകോപന സമിതി ചെയർമാൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. കൺവീനർ എം.ടി അബ്ദുല്ല മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
വിവിധ പോഷക ഘടകങ്ങളെ പ്രതിനിധീകരിച്ച് കെ. ഉമർ ഫൈസി മുക്കം, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, ഡോ. എൻ.എ.എം അബ്ദുൽ ഖാദിർ, യു. മുഹമ്മദ് ശാഫി ഹാജി, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, സത്താർ പന്തലൂർ, സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻ കുട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago