ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ ആദ്യ മരണം
ന്യുജേഴ്‌സി: അതിമാരകമായ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിലെ ആദ്യ മരണം ന്യൂജേഴ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംസ്ഥാന ഹെല്‍ത്ത് കമ്മീഷണര്‍ ജൂഡി പേര്‍ഹലി ബുധനാഴ്ചയാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മരിച്ച വ്യക്തി അടുത്തിടെയൊന്നു വിദേശയാത്ര നടത്തിയിട്ടില്ല.അതിവേഗത്തില്‍ വ്യാപിക്കുന്ന കൊവിഡ് വേരിയന്റ് ഇതിനകം തന്നെ ന്യുജേഴ്‌സിയില്‍ എട്ടുപേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വേരിയന്റ് വ്യാപനം തുടരുകയാണെന്നും ഇതുവരെ 328 പേരില്‍ സൂപ്പര്‍ കോവിഡ് സ്ഥിരീകരിച്ചതായും ജൂഡി അറിയിച്ചു. സാധാരണ കൊവിഡിനേക്കാള്‍ 70 മടങ്ങ് വ്യാപനശേഷിയുണ്ട് വൈറസിന്റെ വകഭേദത്തിന്. മാത്രമല്ല മുപ്പത് ശതമാനത്തിലേറെ മരണം വിതയ്ക്കാവുന്ന വൈറസാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിമാരകമായ വൈറസിനെ എങ്ങനെ നേരിടുമെന്നതാണ് പുതിയ ഭരണകൂടത്തിനെ അലട്ടുന്ന മുഖ്യപ്രശ്‌നം. കൊവിഡ് വാക്‌സിന്‍ എത്രയും വേഗം എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ കര്‍ത്തവ്യമെന്ന് ന്യുജേഴ്‌സി ഗവര്‍ണര്‍ ഫില്‍മര്‍ഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."