പുതുതലമുറക്ക് നൽകേണ്ടത് നന്മയുടെ രാഷ്ട്രീയം: അഖ്‌റബിയ കെ എം സി സി
അൽഖോബാർ: സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള അഖ്‌റബിയ ഏരിയ കെഎംസിസി ജനറൽ ബോഡി യോഗം അൽഖോബാർ വെൽക്കം റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം നിർവഹിച്ചു. പുതു തലമുറയെ കലാലയത്തിലേക്കയക്കുമ്പോൾ അവരെ നന്മയുടെ രാഷ്ട്രീയത്തേ കുറിച്ചും കേരളത്തിൻ്റെ മത സാംസ്കാരിക പൈതൃകത്തെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് നാടിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിന് അത്യാവശ്യമാണെന്നുള്ളത് രക്ഷകർത്താക്കൾ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്മായിൽ പുള്ളാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആലിക്കുട്ടി ഒളവട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
കെഎംസിസി നാഷണൽ കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിതരണം ആലിക്കുട്ടി ഒളവട്ടൂരിന് കൈമാറിക്കൊണ്ട് പ്രവിശ്യാ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി മാമു നിസാർ ഉദ്ഘാടനം നിർവഹിച്ചു. സുലൈമാൻ കൂലേരി, ഖാളി മുഹമ്മദ്, സിറാജ് ആലുവ, നജീബ് ചീക്കിലോട്, ഫൈസൽ കൊടുമ, ആസിഫ് കൊണ്ടോട്ടി, ജുനൈദ് കാസർഗോഡ്,എന്നിവർ പ്രസംഗിച്ചു. അടുത്ത മൂന്ന് വർഷത്തേക്കുള്ള അഖ്‌റബിയ കെഎംസിസി ഭാരവാഹികളെ യോഗത്തിൽ തെരെഞ്ഞെടുത്തു. അൻവർ ഷാഫി വളാഞ്ചേരി മുൻവർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മൊയ്‌ദുണ്ണി പൊന്നാനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പ്രസിഡന്റായി സലീം കുമ്പിടിയെയും വൈസ് പ്രസിഡന്റുമാരായി മുസ്തഫ മലയിൽ അമ്മിണിക്കാട്.നസീർ മൊറയുർ, അമീർ പരുതുർ, മൂസ അസ്അദി തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറിയായി മൊയ്‌ദീൻ ദേലംബാടിയെയും, ഓർഗനൈസിംഗ് സെക്രട്ടറിയായി സകരിയ കണ്ണൂരിനെയുംസെക്രട്ടറിമാരായി സക്കരിയ്യ കോഴിക്കോട്, നവാസ് പത്തനംതിട്ട, ഫാസിർ കുറ്റ്യാടി. ഇർഷാദ് എ ആർ നഗർ എന്നിവരെയും, ഖജാൻജിയായി റാഷിദ് തിരൂരിനെയും.ഉപദേശക സമിതി ചെയർമാനായി അബ്ദുൽ സലാം താനൂരിനെയും വെൽഫയർ വിങ് കോർഡിനേറ്ററായി മുഹമ്മദ് അമീൻ ഈരാറ്റുപേട്ടയെയും തെരെഞ്ഞെടുത്തു. ആലിക്കുട്ടി ഒളവട്ടൂർ, ഖാളി മുഹമ്മദ്, നാസർ ചാലിയം, മുനീർ നന്തി, ഇസ്മായിൽ പുള്ളാട്ട്, അൻവർ ഷാഫി വളാഞ്ചേരി, ആസിഫ് കൊണ്ടോട്ടി, ഗഫൂർ വയനാട്, ഇസ്മായിൽ തളിപ്പറമ്പ്, നൗഫൽ കണ്ണൂർ, യാസീൻ എടപ്പാൾ, എന്നിവരാണ് ഉപദേശക സിമിതി അംഗങ്ങൾ.
മരണമടഞ്ഞ കെഎംസിസി നേതാക്കളായിരുന്ന എഞ്ചിനീയർ സി ഹാഷിം സാഹിബ്, മരക്കാർ കുട്ടി ഹാജി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. ബഷീർ ബാഖവി പറമ്പിൽ പീടിക പ്രാർത്ഥനക്ക് നേതൃത്വം നൽകി. നാസർ ചാലിയം സ്വാഗതവും മൊയ്‌ദീൻ ദേലം പാടി നന്ദിയുമർപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."