ഭരണഘടന അനുവദിച്ചു തരുന്ന സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല: ഇന്ത്യൻ സോഷ്യൽ ഫോറം
ജിസാൻ: ഇന്ത്യയുടെ 72ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിസാൻ ബ്ലോക്ക് കമ്മിറ്റി റിപബ്ലിക് ദിനാഘോഷപരിപാടി സംഘടിപ്പിച്ചു. ഫോറം ബ്ലോക്ക് പ്രസിഡണ്ട് ഷൗക്കത്ത് കൊയിലാണ്ടി ഉദ്‌ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് 71 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടന അസ്ഥിരപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഭരണഘട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ തെരുവില്‍ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടന അനുവദിച്ചു തരുന്ന സ്വാതന്ത്ര്യങ്ങൾ ആരുടെയും ഔദാര്യമല്ല അത് ഓരോ പൗരന്റെയും അവകാശമാണെന്നും ആദം പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി അംഗം മുഹമ്മദലി എടക്കര മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ജനതക്ക് അന്നം തരുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന ബില്ലുകള്‍ പാസാക്കി കോര്‍പറേറ്റുകളെ പനപോലെ വളര്‍ത്തുന്ന കര്‍ഷകവിരുദ്ധ ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ക്രൂരമായി തെരുവില്‍ നേരിട്ട പോലിസ് നടപടിയില്‍ സംഗമം പ്രതിഷേധിച്ചു. ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം ജിസാൻ പ്രസിഡന്റ് റഷീദ് വേങ്ങര ആശംസകൾ നേർന്നു. റസാഖ് വാളക്കുളം സ്വാഗതവും അസീസ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. മറ്റു ഭാരവാഹികളായ ഷഫീഖ് മൂന്നിയൂർ, സിയാദ് കണ്ണൂർ, ഗഫൂർ മൂന്നിയൂർ, എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."