മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്നത് അനിവാര്യമായ ന്യൂനപക്ഷ രാഷ്ട്രീയം: ഗുലാംനബി ആസാദ്
ഇ. അഹമ്മദ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
കോഴിക്കോട്
ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യമായ ന്യൂനപക്ഷ രാഷ്ട്രീയത്തെയാണ് മുസ്ലിം ലീഗ് ഉയർത്തിപ്പിടിക്കുന്നതെന്ന് ഗുലാംനബി ആസാദ്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം ഓൺലൈനായി നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ താൽപര്യങ്ങളെ അഭിസംബോധന ചെയ്യുന്നതോടൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയെടുത്ത പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളിൽ വളരെ വലിയ മുന്നേറ്റമാണ് ഇ. അഹമ്മദിന്റെ നേതൃത്വത്തിൽ മുസ്ലിംലീഗിന് നേടിയെടുക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ് എം.എൽ.എ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, ഇ. അഹമ്മദിന്റെ മകൻ റഈസ് അഹമ്മദ്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, എം.സി മായിൻ ഹാജി സംസാരിച്ചു. എം.എ റസാഖ് മാസ്റ്റർ, എൻ.സി അബൂബക്കർ, ഹനീഫ മൂന്നിയൂർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."