HOME
DETAILS
MAL
തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചു
backup
February 02 2022 | 05:02 AM
ന്യൂഡൽഹി
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറച്ചു. വൻകിടക്കാർക്കുള്ള അടിസ്ഥാന വികസന പദ്ധതികൾക്ക് പ്രാമുഖ്യം നൽകുമ്പോഴാണിത്. തൊഴിലുറപ്പ് പദ്ധതിക്ക് 73,000 കോടി രൂപയാണ് ഈ വർഷം വകയിരുത്തിയത്. കഴിഞ്ഞ വർഷം ആദ്യം 73,000 കോടിയും പിന്നീട് പുതുക്കി 98,000 കോടി രൂപയുമാക്കിയിരുന്നു. ഈ തുകയുമായി താരതമ്യം ചെയ്യുമ്പോൾ 25.51 ശതമാനം കുറവാണ് ഇത്തവണയുണ്ടായത്. 2006 ഫെബ്രുവരി 2 മുതൽ 200 പിന്നോക്ക ജില്ലകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. 2007 ഏപ്രിൽ 1ന് 113 ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. ഗ്രാമീണ വികസനത്തിന് കഴിഞ്ഞ വർഷത്തേക്കാൾ 3.36 ശതമാനം തുക മാത്രമാണ് അധികമായി വകയിരുത്തിയത്. കഴിഞ്ഞ വർഷം 1.31 ലക്ഷം കോടിയായിരുന്നത് ഇത്തവണ 1.35 ലക്ഷം കോടിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."