HOME
DETAILS

ഹൃദയസ്പര്‍ശിയായ  നാല്‍പത് പ്രണയ നിയമങ്ങള്‍

  
backup
January 31 2021 | 04:01 AM

forty-rules-of-love
തുര്‍ക്കിയിലെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പെണ്‍ നോവലിസ്റ്റ് എലിഫ് ഷഫാക്കിന്റെ നിരവധി ഭാഷകളില്‍ മൊഴിമാറ്റപ്പെടുകയും ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിക്കുകയും ചെയ്ത 'ഫോര്‍ട്ടി റൂള്‍സ് ഓഫ് ലൗ' എന്ന വിഖ്യാത നോവലിന്റെ മലയാള പരിഭാഷയാണ് 'നാല്‍പത് പ്രണയ നിയമങ്ങള്‍'. ഒരേസമയം രണ്ട് നോവലുകള്‍ സമാന്തരമായി മുന്നോട്ടുപോകുന്നു എന്നതാണ് പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി ലോകത്തെ രണ്ട് ദിവ്യാനുരാഗികളും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്ന് അവരെ വായിക്കുന്ന എല്ലാ റൂബെന്‍സിറ്റീനുമാണ് പുസ്തകത്തെ മുന്നോട്ട് നയിക്കുന്നത്.
 
നാല്‍പതു വയസുകാരിയായ എല്ല റൂബെന്‍സിറ്റീന്‍ മൂന്ന് മക്കളുടെ മാതാവും വിശ്വാസയോഗ്യനല്ലാത്ത ഒരു ഭര്‍ത്താവിന്റെ ഭാര്യയുമാണ്. ഇവരുടെ അസംതൃപ്തമായ കുടുംബ ജീവിതത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഇതിനിടയില്‍ ഒരു സാഹിത്യ കൂട്ടായ്മയില്‍ ഉദ്യോഗം നേടുകയും സ്വീറ്റ് ബ്ലാസ്‌ഫെമി എന്ന നോവല്‍ തന്റെ ആദ്യ പ്രൊജക്റ്റ് ആയി ലഭിക്കുകയും ചെയ്യുന്നിടത്താണ് അവളുടെ ജീവിതം പൊടുന്നനെ പരിണമിച്ചു തുടങ്ങിയത്.
 
പതിമൂന്നാം നൂറ്റാണ്ടിലെ വിശ്വവിഖ്യാത സൂഫി പണ്ഡിതനും പ്രശസ്ത കവിയുമായിരുന്ന മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെയും അദ്ദേഹത്തിന്റെ ആത്മീയഗുരു ശംസുദ്ദീന്‍ തബ്രീസിന്റെയും കഥ പറയുന്ന നോവലാണ് അജ്ഞാത നോവലിസ്റ്റ് അസീസ് സെഹ്‌റ എഴുതിയ സ്വീറ്റ് ബ്ലാസ്‌ഫെമി എന്ന പുസ്തകം. ഈ നോവലില്‍ അത്യാകര്‍ഷിനിയായ എല്ല, അതിന്റെ നോവലിസ്റ്റിനെ അന്വേഷിക്കുകയും അവരുടെ ബ്ലോഗില്‍ നിന്ന് ലഭിച്ച മെയില്‍ വഴി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായുള്ള ചാറ്റിങ്ങിലൂടെ അവര്‍ക്കിടയില്‍ ഒരു ആത്മീയ ബന്ധം രൂപപ്പെടുന്നു. ഒടുവില്‍ അവള്‍ മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പുറപ്പെടുകയും അസീസ് സഹ്‌റക്കൊപ്പം കൊനിയയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. തന്റെ അവസാന നാളുകളാണെന്ന അസീസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ പുറപ്പെടുന്ന എല്ല, സീസിന്റെ മരണത്തിന് സാക്ഷ്യം വഹിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.
മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെയും തന്റെ ആത്മീയ ഗുരുവായ ശംസുദ്ദീന്‍ തബ്രീസിന്റെയും ആധ്യാത്മിക ജീവിതമാണ് നോവലിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ശംസുദ്ദീന്‍ തബ്രീസ് പല സാഹചര്യങ്ങളില്‍ പലര്‍ക്കായി പകര്‍ന്നുനല്‍കുന്ന നാല്‍പത് പ്രണയ നിയമങ്ങളാണ് നോവലിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നത്. ഓരോ അധ്യായങ്ങളും ഓരോ കഥാപാത്രത്തിന്റെ വീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതും പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
 
വര്‍ഷങ്ങളായി താന്‍ നുകര്‍ന്ന അമൂല്യ വിജ്ഞാന ശേഖരങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ അര്‍ഹനായ ഒരു അവകാശിയെ തേടി യാത്രതിരിച്ച ശംസ്, ഒരുപാട് പ്രദേശങ്ങള്‍ താണ്ടി കൊനിയയില്‍ എത്തുന്നു. കൊനിയയില്‍ വച്ച് തന്റെ അനുവാചകര്‍ക്ക് അറിവ് പകര്‍ന്നുനല്‍കുന്ന റൂമിയോട്  യുക്തിപൂര്‍വമായ ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് ശംസ് രംഗപ്രവേശനം നടത്തുന്നത്. ശംസുദ്ദീന്‍ തബ്രീസിയുടെ ചോദ്യത്തിന് അനുയോജ്യ മറുപടി തന്നെ റൂമിയില്‍ നിന്ന് ലഭിച്ച നിമിഷം മുതലാണ്, അവര്‍ തമ്മിലുള്ള ആത്മീയ ബന്ധം സ്ഥാപിക്കപ്പെടുന്നതും ആധ്യാത്മിക ലോകത്തെ രണ്ട് ദിവ്യാനുരാഗികളുടെ ഐക്യജീവിതം ആരംഭം കുറിച്ചതും. റൂമിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ശംസിന്റെ കടന്നുവരവ്.
 
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച വിശ്വപ്രസിദ്ധ സൂഫിയും ഇലാഹി അനുരാഗത്തിന്റെ ആത്മാവറിഞ്ഞ അപൂര്‍വ്വം ജ്ഞാനികളില്‍ ഒരാളുമായിരുന്നു മൗലാന ജലാലുദ്ദീന്‍ അഹമ്മദ് റൂമി. അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയില്‍ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയപങ്കും ഇന്നത്തെ തുര്‍ക്കിയിലെ കൊനിയയിലാണ് ചെലവഴിച്ചത്. അന്നത്തെ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശമായതിനാലാണ് റൂമി എന്ന വിശേഷണ നാമത്തില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കവിതകളും അധ്യാപനങ്ങളും ഒട്ടനേകം ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ തന്റെ ആത്മീയ ഈരടികള്‍ എന്നറിയപ്പെടുന്ന 'മസ്‌നവി' എന്ന കൃതി ലോകപ്രശസ്തമാണ്.
 
1244 ല്‍ കൊനിയയില്‍ വച്ചാണ് ജലാലുദ്ദീന്‍ റൂമിയും ശംസുദ്ദീന്‍ തബ്രീസിയും പരസ്പരം കണ്ടുമുട്ടുന്നത്. അനന്തരം അവര്‍ക്കിടയില്‍ നടന്ന സംഭവം ഏറെ പ്രശസ്തമാണ്. കുളക്കടവില്‍ കൊച്ചു കവിതകള്‍ ചൊല്ലി രസിച്ചിരിക്കുകയായിരുന്നു റൂമിയും കൂട്ടരും. അന്നേരം അവര്‍ക്കിടയിലേക്ക് കടന്നുവന്ന തബ്രീസി അവിടെ കണ്ട പുസ്തക കെട്ടുകളെ ചൂണ്ടി ചോദിച്ചു: 'എന്താണിത്'? റൂമി ഇപ്രകാരം മറുപടി നല്‍കി:  'നിങ്ങള്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍'.  അതുകേട്ട ഉടനെ ശംസ് ആ ഗ്രന്ഥങ്ങളെല്ലാം വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. പകച്ചുപോയ റൂമി ഉടന്‍തന്നെ വെള്ളത്തിലിറങ്ങി അവയെല്ലാം തിരിച്ചെടുത്തപ്പോള്‍ ഒന്നുപോലും നനഞ്ഞിട്ടുണ്ടായിരുന്നില്ല. ഇതു കണ്ട് റൂമി അത്ഭുതത്തോടെ ചോദിച്ചു: 'എന്താണിത്'? ഇതുകേട്ട് ശംസ് ഇപ്രകാരം മറുപടി പറഞ്ഞു: 'മൗലാനാ ഇത് നിനക്കും മനസിലാകാത്ത ഒന്നാണ്.' പുസ്തകത്തില്‍ ഈ സംഭവത്തെ നോവലിസ്റ്റ് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
 
പിന്നീട് വര്‍ഷങ്ങള്‍ നീണ്ട സഹവാസത്തിനൊടുവില്‍ കഠിനമായ സൂഫി സാധക മുറകള്‍ റൂമിയെ പരിശീലിപ്പിച്ച ശേഷം ശംസ് അപ്രത്യക്ഷമാവുന്നു. ഈ വേര്‍പാട് റൂമിക്ക് അസഹനീയമായിരുന്നു. ഒരുപാട് കാലത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം റൂമിയുടെ മകന്‍ വലൂദ്  ശംസിനെ കണ്ടെത്തുകയും കൊനിയയിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്യുന്നു. റൂമിയുടെയും ശംസിന്റെയും സംയോജനത്തില്‍ പല കാരണങ്ങളാല്‍ അതൃപ്തരായിരുന്നു കൊനിയ നിവാസികള്‍. ഇതിനാല്‍ ശംസിന് പല ഭീഷണികളും നേരിടേണ്ടി വന്നിരുന്നു. 1247 ല്‍ കൊനിയയില്‍ തിരിച്ചെത്തിയ ശംസ് റൂമിയുടെ വീട്ടുവളപ്പില്‍ വച്ച് വധിക്കപ്പെടുന്നു. ശംസിന്റെ വധത്തില്‍ വളരെയധികം ഖിന്നനായ റൂമി, ആ വിയോഗത്തിന്റെ വേദനയിലാണ് തന്റെ പ്രശസ്ത കാവ്യം 'മസ്‌നവി'ക്ക് രൂപം നല്‍കുന്നത്.
ഇംഗ്ലീഷിലും ടര്‍ക്കിഷിലുമായി പതിനേഴോളം പുസ്തകങ്ങള്‍ രചിച്ച എലിഫ് ഷഫക്കിന്റെ ഏറെ വായിക്കപ്പെട്ടതും നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത പുസ്തകമാണ് ഫോര്‍ട്ടി റൂള്‍സ് ഓഫ് ലൗ. ആധ്യാത്മികതയോടുള്ള തന്റെ താല്‍പര്യമാണ് തന്നെ ഈ രചനയിലേക്ക് നയിച്ചതെന്നും ആധ്യാത്മിക വായനകള്‍ തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും എലിഫ് ഷഫക്ക് പറയുന്നുണ്ട്. 
 
തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും ഭംഗി ചോരാതെ വിവര്‍ത്തനം ചെയ്യാന്‍ വിവര്‍ത്തകര്‍ക്ക്  കഴിഞ്ഞിട്ടുണ്ട്. അജയ് പി. മങ്ങാട്ട്, ജലാലുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് വിവര്‍ത്തന കര്‍മം നിര്‍വഹിച്ച പുസ്തകം അദര്‍ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  17 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  17 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  17 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  17 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

പതിനെട്ടാംപടിയില്‍ നിന്നുള്ള ഫോട്ടോ; 23 പൊലിസുകാര്‍ക്കെതിരെ നടപടി, കണ്ണൂരില്‍ നല്ലനടപ്പ് പരിശീലനം

Kerala
  •  17 days ago
No Image

'മദ്യലഹരിയില്‍ 20 സെക്കന്‍ഡ് കണ്ണടച്ചുപോയി'; നാട്ടിക അപകടത്തില്‍ പ്രതികളുടെ കുറ്റസമ്മതം

Kerala
  •  17 days ago
No Image

ഹജ്ജ് 2025: വെയ്റ്റിങ് ലിസ്റ്റില്‍ 1711 വരെയുള്ളവര്‍ക്ക് അവസരം; രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

Kerala
  •  17 days ago
No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  17 days ago