HOME
DETAILS
MAL
അനാരോഗ്യം: ഗൗരിയമ്മയെ ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി
backup
January 31 2021 | 13:01 PM
ആലപ്പുഴ: കെ.ആര് ഗൗരിയമ്മയെ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. പകരം ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്കി. അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താല്പര്യപ്രകാരമാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി പ്രസിഡന്റ് സ്ഥാനം നല്‍കിയതെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.
നിലവിലെ പ്രസിഡന്റ് എ.എന്‍.രാജന് ബാബു ജെ.എസ്.എസ് ജനറല്‍ സെക്രട്ടറിയാകും. ആക്ടിങ് പ്രസിഡന്റായി നിലവിലെ സെക്രട്ടറി സഞ്ജീവ് സോമരാജനെ നിയമിച്ചു. 1994ല്‍ ജെഎസ്എസ് രൂപീകരിച്ച ശേഷം ആദ്യമായാണു ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."