രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം: പ്രമേയം പാസാക്കി ഡല്‍ഹി ഘടകം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഘടകം പ്രമേയം പാസാക്കി.
ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ഡി.പി.സി.സി) അധ്യക്ഷന്‍ അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐക കണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത്.
മോദി സര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്കെതിരേ ന്ധിയില്ലാത്ത പോരാട്ടമാണ് രാഹുല്‍ നടത്തുന്നതെന്ന് ഡി.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ധിപ്പിക്കാന്‍ അദ്ദേഹം പാര്‍ട്ടിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാള്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജൂണില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി ഡല്‍ഹി ഘടകം രാഹുലിനുവേണ്ടി പ്രമേയം പാസാക്കിയത്. ഡല്‍ഹി ഘടകത്തെ പിന്തുടര്ന്ന് മറ്റുസംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളും സമാനമായ പ്രമേയങ്ങള്‍ പാസാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."