'ദ കാരവാന്‍' മാഗസിന്റെ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചു ട്വിറ്റര്‍
ഡല്‍ഹി: നിയമപരമായി ലഭിച്ച നോട്ടിസിന്റെ പശ്ചാത്തലത്തില്‍ കാരവാന്‍ മാഗസിന്റെ ട്വിറ്റര്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുന്നുവെന്ന് ട്വിറ്റര്‍. ഡല്‍ഹിയില്‍ കര്‍ഷക സമരവേദിക്ക് സമീപത്തുവച്ച് കാരവാനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയയെ അറസ്റ്റ് ചെയ്തതിന് പിറ്റേന്നാണ് മാഗസിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. റിപബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്റ്റര്‍ പരേഡിനിടയില്‍ കര്‍ഷകന്‍ മരിച്ചത് എങ്ങനെ എന്നതില്‍ തെറ്റായ വിവരം പങ്കുവച്ചുവെന്നും വര്‍ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ ട്വീറ്റുകള്‍ ചെയ്‌തെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി കാരവാന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍, ഇന്ത്യാ ടുഡേയിലെ മുതര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയടക്കം പല മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ യു.പി പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
നിയമപരമായി ലഭിച്ച നോട്ടിസിന്റെ പശ്ചാത്തലത്തില്‍ കാരവാന്‍ മാഗസിന്റെ ട്വിറ്റര്‍ താത്കാലികമായി മരവിപ്പിച്ചിരിക്കുന്നുവെന്നാണ് ട്വിറ്റര്‍ ഇപ്പോള്‍ അറിയിക്കുന്നത്. കാരവാന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് തന്നെയാണ് ഈ വിവരം ട്വിറ്ററില്‍ പങ്കുവച്ചത്. ട്വിറ്ററിന്റെ ഈ നടപടിക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."