സഊദിയുടെ കരുതല്‍ ധനശേഖരം കുറഞ്ഞതായി റിപ്പോര്‍ട്ട്
ജിദ്ദ: സഊദി കേന്ദ്ര ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ കരുതല്‍ ധനശേഖരം കഴിഞ്ഞ വര്‍ഷം 23.6 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് 2019 അവസാനത്തില്‍ 469.9 ബില്യണ്‍ റിയാലായിരുന്നത്. 2020 ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം കരുതല്‍ ധനശേഖരം 358.6 ബില്യണ്‍ റിയാലായി കുറഞ്ഞു ഒരു വര്‍ഷത്തിനിടെ 111 ബില്യണ്‍ റിയാലിന്റെ കുറവാണ് രേഖപെടുത്തിയത്.
നവംബര്‍ മാസത്തെ അപേക്ഷിച്ച് ഡിസംബറില്‍ കരുതല്‍ ധനശേഖരം 14.66 ശതമാനം തോതില്‍ കുറഞ്ഞു. നവംബറില്‍ കരുതല്‍ ധനശേഖരം 420.3 ബില്യണ്‍ റിയാലായിരുന്നു. രാജ്യത്തിന്റെ വിദേശ കരുതല്‍ ആസ്തികള്‍ കഴിഞ്ഞ വര്‍ഷം 9.19 ശതമാനം കുറഞ്ഞു. മൊത്തം 172.2 ബില്യണ്‍ റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം വിദേശ കരുതല്‍ ആസ്തികള്‍ 1.701 ട്രില്യണ്‍ റിയാലാണ്. 2019 അവസാനത്തില്‍ ഇത് 1.873 ട്രില്യണ്‍ റിയാലായിരുന്നു.
അന്താരാഷ്ട്ര നാണയനിധിയുടെ പക്കലുള്ള സഊദിയുടെ കരുതല്‍ ധനശേഖരം 44.8 ശതമാനം തോതില്‍ വര്‍ധിച്ച് 13.66 ബില്യണ്‍ റിയാലായി കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു. 2019 ല്‍ ഇത് 9.43 ബില്യണ്‍ റിയാലായിരുന്നു.
കൊവിഡ് മഹാമാരിക്കിടയിലും ലോക്ഡൗണിനിടെയും മറ്റൊരു വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളി ലേക്കുള്ള സഊദി അറേബ്യയുടെ കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം 43.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്ക് 625.8 കോടി റിയാലിന്റെ കയറ്റുമതി നടന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ല്‍ ഇത് 435.2 കോടി റിയാലായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സഊദി ഉല്‍പന്നങ്ങളുടെ കയറ്റുമതി 19.3 ശതമാനം തോതിലും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ 71.1 ശതമാനവും വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. യു.എ.ഇയിലേക്കുള്ള കയറ്റുമതിയിലാണ് ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് -39.5 ശതമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."