'ഇതൊക്കെ ചൈനീസ് അതിര്‍ത്തിയില്‍ ചെയ്തിരുന്നെങ്കില്‍?': കര്‍ഷകരെ പ്രതിരോധിക്കാന്‍ തീര്‍ത്ത സന്നാഹത്തില്‍ അമ്പരന്ന് രാജ്യം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ പൊലിസ് ഒരുക്കിയത് യുദ്ധസമാന സന്നാഹങ്ങള്‍. ഗാസിപുര്‍- മീററ്റ് ഹൈവേയിലാണ് മുന്‍പെങ്ങും കാണാത്തവിധത്തിലുള്ള ബാരിക്കേഡുകളും തടസങ്ങളും റോഡില്‍ പൊലിസ് ഉണ്ടാക്കിയിരിക്കുന്നത്.
Is the Government at war with farmers?#DhokhebaazBudget pic.twitter.com/RI0bUTNStH
— Muhammad (@MohdBM793) February 2, 2021
15 ബാരിക്കേഡ് നിരകള്‍, അതിനിടയില്‍ അതിര്‍ത്തികളില്‍ വിരിക്കുന്ന പിരിയന്‍ കമ്പി, മൂന്ന് കോണ്‍ഗ്രസ് പാളികളുടെ നിരകള്‍, അതിനിടയില്‍ വലിയ കോണ്‍ക്രീറ്റ് ബീം... ഇത്രയും കൊണ്ട് തീര്‍ന്നില്ല. എല്ലാത്തിനും പുറമെ, കൂര്‍ത്ത ചെറിയ കമ്പികള്‍ റോഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് പൊലിസിന്റെ ഈ നടപടിയില്‍ ഉയരുന്നത്. ഇത്രയുമൊക്കെ ചെയ്തിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ ചൈനീ അതിക്രമം ഉണ്ടാവില്ലായിരുന്നുവെന്നാണ് ഒരു വിമര്‍ശനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇതിനെതിരെ രംഗത്തെത്തി. 'പണിയേണ്ടത് പാലങ്ങളാണ്, മതിലുകളല്ല'- എന്ന് ചിത്രങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
GOI,
— Rahul Gandhi (@RahulGandhi) February 2, 2021
Build bridges, not walls! pic.twitter.com/C7gXKsUJAi
ഡല്‍ഹി- ഹരിയാന അതിര്‍ത്തികളിലും സമാനമായ രീതിയില്‍ പൊലിസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. ഒരു നിലയ്ക്കും കര്‍ഷകര്‍ അതിര്‍ത്തി കടക്കരുതെന്ന രീതിയിലാണ് ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുന്നത്.
[gallery link="file" columns="1" size="large" ids="925029,925030,925031,925032,925033,925034,925035,925036,925037,925038,925039"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."