അവയവദാന സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചു
തൃപ്രയാര്‍: നാട്ടിക എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ദത്ത് ഗ്രാമമായ നാട്ടിക ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിനെ സമ്പൂര്‍ണ്ണ അവയവദാന സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിച്ചു. വാര്‍ഡില്‍ നിന്നും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സമാഹരിച്ച അവയവദാന സമ്മത പത്രം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാദര്‍ ഡേവിഡ് ചിറമ്മല്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് കെ.ജി സുരേന്ദ്രന് അധ്യക്ഷനായി. എന്‍.എസ്.എസ് യൂണിറ്റ് നിര്‍ദ്ധനരായ വൃക്കരേഗികള്ക്ക് സൗജന്യമായി നല്കുന്ന ഡയാലിസിസ് കിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു വിതരണം ചെയ്തു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ പി.കെ പ്രസന്നന്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗം ടി.സി ഉണ്ണികൃഷ്ണന്, ബേബി ടീച്ചര്‍, മണികണ്ഠന്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ശലഭ ശങ്കര്‍, രഘുരാമന്, പ്രിന്‍സിപ്പല്‍ അബിളി സതീഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."