HOME
DETAILS

കേന്ദ്ര ബജറ്റ് പ്രവാസികളെ നിരാശപ്പെടുത്തി: ജിദ്ദ കെഎംസിസി

  
backup
February 04 2022 | 17:02 PM

kmcc-jiddah-04022022
ജിദ്ദ: വൻകിട കോർപറേറ്റ് കുത്തക മുതലാളിമാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന പതിവ് രീതിയുടെ ആവർത്തനം മാത്രമാണ് നിർമ്മല സീതാരാമൻ്റെ പുതിയ ബജറ്റെന്നും ബജറ്റ് പ്രവാസികളെ പൂർണ്ണമായും നിരാശപ്പെടുത്തിയെന്നും ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി. രാജ്യത്തിന് ഏറ്റവും കൂടുതൽ വിദേശ നാണ്യം നേടി തരുന്നത് പ്രവാസി ഇന്ത്യക്കാരാണ്. ലോകമാകെ പരന്ന് കിടക്കുന്ന ഈ പ്രവാസി സമൂഹത്തെ കുറിച്ച് ഒരു പരാമർശനത്തിന് പോലും ധനകാര്യ മന്ത്രി തയ്യാറായില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രവാസികാര്യ മന്ത്രാലയം പിരിച്ച് വിട്ട് ഭരണം തുടങ്ങിയ മോദി സർക്കാർ ഒരിക്കൽ പോലും പ്രവാസി സമൂഹത്തോട് നീതി കാണിച്ചിട്ടില്ല. ഒരു കോടിയിലേറെ വരുന്ന പ്രവാസി ഇന്ത്യക്കാർ ഇന്ത്യൻ പൗരൻമാരാണെന്ന കാര്യം കേന്ദ്ര സർക്കാർ മറക്കരുതെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡൻറ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും ഓർമ്മിപ്പിച്ചു ഡിജിറ്റൽ ചിപ്പ് ഘടിപ്പിച്ച പുതിയ പാസ്പോർട്ടിനെ കുറിച്ചാണ് ധനകാര്യ മന്ത്രി ബജറ്റിൽ പറയുന്നത്. ബി.ജെ.പി.സർക്കാറിൻ്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഇതിൻ്റെ പിന്നിലും ഹിഡൻ അജണ്ഡയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിൻ്റെ വിമാന കമ്പനിയും വിമാനത്താവളങ്ങളും വിറ്റ് തുലച്ച സർക്കാർഎൽ ഐ സി അടക്കം വിൽക്കാൻ ഒരുങ്ങുകയാണ്. എന്നാൽ കോവിഡിൽ പെട്ട് മരണപെട്ട പ്രവാസികളുടെ കുടുംബങ്ങളെ പോലും കണ്ടില്ലെന്ന് നടിക്കുന്നു. ഭക്ഷണത്തിനും പാർപ്പിടത്തിനും ഗതിയില്ലാത്ത കോടിക്കണക്കിന് മനുഷ്യർ ജീവിക്കുന്ന നാട്ടിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതി ന് പകരം ഡിജിറ്റൽ വിപ്ലവത്തിൻ്റെ വിടുവായത്തം വിളമ്പിയിട്ട് കാര്യമില്ലെന്ന് കെ.എം.സി.സി നേതാക്കൾ ഓർമ്മപ്പെടുത്തി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago