നജ്റാനിൽ മുഴുവൻ പൊതു പരിപാടികളും റദ്ദാക്കി
റിയാദ്: നജ്റാൻ ഗവർണറേറ്റിലെ മുഴുവൻ പൊതു പരിപാടികളും റദ്ദാക്കി ഗവർണർ ഉത്തരവിട്ടു. കൊവിഡ് വൈറസ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. എല്ലാ പൊതു പരിപാടികളും നിർത്തി വെച്ചതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾ ശക്താമാക്കാനും നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും ഗവർണർ പ്രിൻസ് ജലവി ബിൻ അബ്ദുൽ അസീസ് നിർദേശം നൽകി.
നേരത്തെ നിർശ്ചയിച്ച 21 പബ്ലിക് പരിപാടികളും ഇതിൽ ഉൾപ്പെടും. സിട്രസ് ഫെസ്റ്റിവൽ, അഗ്രികൾച്ചറൽ ഇൻവെസ്റ്റ്മെന്റ്, വതൻ സവാദ് ഫെസ്റ്റിവൽ, ശറൂറ ഹെരിറ്റെജ് ഫെസ്റ്റിവൽ, പ്ലാസ്റ്റിക് ആർട്ട് എക്സിബിഷൻ, സൈക്കിൾ മാർച്ച് തുടങ്ങി വിവിധ പബ്ലിക് ഇവന്റ്റുകൾ നിർത്തി വെച്ചിട്ടുണ്ട്. കുടുംബ കുടുംബേതര കൂടിച്ചേരലുകൾ ഉൾപ്പെടെ ഒരുമിച്ച് കൂടലുകൾക്കെതിരെയും നടപടി ശക്തമാക്കാൻ നിർദേശമുണ്ട്. ഇന്ന് മൂന്നൂറിലധികം കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."