HOME
DETAILS
MAL
ബി.സി.വി.റ്റി: ആദ്യറാങ്കുകള്‍ കോട്ടയം മെഡി. കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക്
backup
February 02 2021 | 14:02 PM
കോട്ടയം: ആരോഗ്യസര്‍വകലാശാലയുടെ ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി(ബി.സി.വി.റ്റി) കോഴ്സിന്റെ ആദ്യ നാലു റാങ്കും കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക്.
എം.രഹന, ഷഫീല, ഫാത്തിമ തസ്നീം, ഹിബ ഷെറിന് എന്നീ വിദ്യാര്ഥികകളാണ് റാങ്കുകള്‍ സ്വന്തമാക്കിയത്.
ചികിത്സയ്ക്കൊപ്പം ഏറ്റവും മികച്ച വിദ്യാഭ്യാസ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുന്നത് അഭിമാനാര്‍ഹമാണെന്നും കഴിഞ്ഞ വര്‍ഷം കോളജിന് മൂന്നു റാങ്കുകള്‍ ലഭിച്ചിരുന്നുവെന്നും കാര്‍ഡിയോളജി മേധാവി ഡോ. വി.എല്‍ ജയപ്രകാശ് പറഞ്ഞു.
കേരളത്തിലെ ആന്റിയോപ്ലാസ്റ്റി, ആന്റിയോഗ്രാം ചികിത്സ രംഗത്ത് മികച്ച ചികിത്സ നല്കുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗത്തിന് ലഭിച്ച അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴ്സാരംഭിച്ചതു മുതല്‍ ആദ്യ റാങ്കുകളില്‍ ഏതെങ്കിലും ഒന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാറുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
കൊല്ലം കടയ്ക്കല്‍ എസ്ആര്‍ മന്‍സില്‍ മുഹമ്മദ് റാഫിയുടെയും ഷൂജ ബീഗത്തിന്റെയും മകളാണ് ഒന്നാം റാങ്കുകാരി രഹന. ചേര്‍ത്തല വടുതല ബിസ്മി മന്‍സില്‍ ഷാദുലി-ഐഷദമ്പതികളുടെ മകളാണ് രണ്ടാം റാങ്കുകാരിയായ ഷഫീല. മൂന്നും നാലും റാങ്കുകാര്‍ മലപ്പുറം ജില്ലയിലെ പെങ്ങാട് കൊട്ടുവാന്തറ മുഹമ്മദ് കുട്ടി നജ്മുന്നിസ ദമ്പതികളുടെ മകളായ ഫാത്തിമ തസ്നീമും പെരിങ്കാവ് കളരിയില്‍ ജാഫറിന്റെയും ബിവീക്കുട്ടിയുടെയും മകളായ ഹിബ ഷെറിനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."