മോദി സൈനിക വേഷം ധരിച്ച കേസ് യു.പി കോടതി പ്രധാനമന്ത്രിയുടെ ഓഫിസിന് നോട്ടിസ് അയച്ചു
പ്രയാഗ്രാജ്
പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക യൂനിഫോം ധരിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ യു.പിയിലെ ജില്ലാ കോടതി പ്രധാനമന്ത്രിയുടെ ഓഫിസിന് നോട്ടിസ് അയച്ചു. കഴിഞ്ഞ വർഷം ജമ്മു കശ്മിരിലെ നൗഷേരയിൽ സന്ദർശനം നടത്തവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക യൂനിഫോം ധരിച്ചത്. അഡ്വ. രാകേഷ് നാഥ് പാണ്ഡെയാണ് ഇതിനെതിരേ പ്രയാഗ്രാജ് കോടതിയിൽ ഹരജി സമർപ്പിച്ചത്. സിവിലിയൻമാർ സൈനിക യൂനിഫോമോ, ടോക്കണുകളോ ധരിക്കരുതെന്നാണ് നിയമം. അത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്കെതിരേ ഐ.പി.സി 140 വകുപ്പ് അനുസരിച്ച് കേസെടുക്കാം. ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രയാഗ്രാജ് ജില്ലാ ജഡ്ജ് നളിൻ കുമാർ ശ്രീവാസ്തവയാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് നോട്ടിസ് അയക്കാൻ ഉത്തരവിട്ടത്. ക്രിമിനൽ നടപടിക്രമത്തിലെ 156 (3) വകുപ്പ് പ്രകാരമാണ് നോട്ടിസ്. മാർച്ച് രണ്ടിന് കോടതി കേസിൽ വാദം കേൾക്കും. 2021 നവംബർ നാലിനാണ് നൗഷേരയിൽ പ്രധാനമന്ത്രി സൈനിക യൂനിഫോമിലെത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ഹരജി നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."