HOME
DETAILS

കാരുണ്യത്തിൻ്റെ കടലാഴവുമായി ഷുക്കൂർ

  
backup
February 05 2022 | 06:02 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bb%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b4%e0%b4%b5%e0%b5%81


അമ്പലപ്പുഴ
വാടകവീട്ടിൽ കഴിയുന്ന നിർധന കുടുംബത്തിന് മകന്റെ വിവാഹത്തോടനുബന്ധിച്ച് സൗജന്യമായി വീടുവയ്ക്കാൻ സ്ഥലം നൽകി ഓട്ടോറിക്ഷാ ഡ്രൈവറുടെ മാതൃക. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13ാം വാർഡിൽ വൈ.എം.എ ഷുക്കൂറാണ് തന്റെ പേരിലുള്ള 13 സെന്റ് സ്ഥലത്തിൽനിന്ന് അയൽവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിർധന കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലം നൽകുന്നത്. കാൻസർ ബാധിച്ച് വർഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം പോലും വിൽക്കേണ്ടിവന്ന വൃദ്ധമാതാവിനും യുവതിയായ മകൾക്കുമാണ് ഷുക്കൂർ ഇന്ന് സ്ഥലത്തിന്റെ രേഖകൾ കൈമാറുന്നത്. നാളെയാണ് ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഷഫീഖിന്റെ വിവാഹം. ആർഭാടങ്ങൾ ഒഴിവാക്കി കമ്പിവളപ്പിലെ മസ്ജിദിലാണ് മിന്നുകെട്ട്. ചികിത്സയ്ക്കായി കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ഒരു വർഷമായി ഷുക്കൂറിന്റെ അയൽവീട്ടിലാണ് താമസം. ഇവരുടെ ഒരു ബന്ധുവാണ് വാടക നൽകുന്നത്. ഇവരുടെ മരുന്നും വീട്ടുചെലവും ഷുക്കൂറാണ് നടത്തിവരുന്നത്. വിവരമറിഞ്ഞെത്തുന്ന കാരുണ്യമതികളുടെ കൈത്താങ്ങും ഇടയ്ക്ക് ലഭിക്കാറുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതും ഷുക്കൂറിന്റെ ഓട്ടോയിലാണ്. കൊവിഡ് മൂലം ഓട്ടം കുറഞ്ഞതിനാൽ ഓട്ടോ റിക്ഷയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. കുടിശിക വരുത്തിയതോടെ വാഹനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് ഈ കുടുംബം. ഇതിനിടയിലാണ് സെന്റിന് രണ്ടര ലക്ഷം രൂപ വിലവരുന്ന സ്ഥലം ഷുക്കൂർ സൗജന്യമായി നൽകുന്നത്. ഇവർക്കൊരു വീടുവച്ച് നൽകുന്നതും പരിഗണനയിലുണ്ട്. മറ്റുള്ളവരുടെ സഹായത്താൽ അതും ചെയ്യാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. കാക്കാഴം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി കൂടിയാണ് ഷുക്കൂർ. സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു നിർധനകുടുംബത്തിന് വീടുവച്ച് നൽകിയിട്ടുണ്ട്. കൂടാതെ നിരവധിപേർക്ക് ചികിത്സാധനസഹായവും നൽകിവരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  25 days ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  25 days ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  25 days ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  25 days ago