HOME
DETAILS
MAL
പിതാവ് മരിച്ചു മണിക്കൂറുകൾക്കുളിൽ മകനും മരണപ്പെട്ടു
backup
February 03 2021 | 04:02 AM
റിയാദ്: സഊദിയിലെ ഹായിലിൽ പിതാവ് മരണപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ മകനും മരിച്ചു. ഒരാഴ്ച മുമ്പ് അപകടത്തിൽ ഗുരുതര പരിക്കറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവും അപകട വാർത്തയറിഞ്ഞു കുഴഞ്ഞു വീണ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മകനുമാണ് മണിക്കൂറുകൾ വ്യത്യാസത്തിൽ മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതര പറിക്കേറ്റ പിതാവ് ശൈഖ് ഫലാഹ് ബിൻ ശബാബ് അൽ ശുറൈതി പിന്നീട് ഒരാഴ്ചകൾക്ക് ശേഷം മരണത്തിന് കീഴടങ്ങി. പിതാവിന്റെ മരണ വിവരം അറിഞ്ഞ മകൻ ഖാലിദ് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. പിതാവിന്റെയും മകന്റെയും മയ്യത് നിസ്കാരങ്ങൾ ഉച്ചക്കും വൈകുന്നേരവുമായി നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."