HOME
DETAILS
MAL
കൊവിഡ്: ഗായിക ലതാ മങ്കേഷ്കറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്
backup
February 05 2022 | 10:02 AM
മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ഗായിക ലതാ മങ്കേഷ്കര്‍ അതീവ ഗുരുതരാവസ്ഥയില്‍. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ് ലതാ മങ്കേഷ്കര്‍.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യൂമോണിയയും സ്ഥിരീകരിച്ചു.
1942ല്‍ 13ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 30,000ത്തിലധികം ഗാനങ്ങള്‍ പാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."